രാജിവെയ്ക്കില്ലെന്നുറച്ച് ഒലി; അധ്യക്ഷരോട് ചര്‍ച്ച ചെയ്യാതെ ഇരുസഭകളും നിര്‍ത്തിവച്ചു!!

തര്‍ക്കം തുടരുന്നതിനിടെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നിര്‍ത്തിവച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി. 

Last Updated : Jul 4, 2020, 01:05 AM IST
  • ഇന്ത്യയ്ക്കെതിരെ നിലക്കൊള്ളുന്ന ഒലി ചൈനക്കെതിരെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ഒലിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപരമായി ശരിയല്ലെന്നും നയതന്ത്രപരമായി യോജിക്കനാകാത്തതും ആണെന്നാണ്‌ പുഷ്പ കമല്‍ ദഹല്‍ പറയുന്നത്.
രാജിവെയ്ക്കില്ലെന്നുറച്ച് ഒലി; അധ്യക്ഷരോട് ചര്‍ച്ച ചെയ്യാതെ ഇരുസഭകളും നിര്‍ത്തിവച്ചു!!

കാഠ്മണ്ഡു: തര്‍ക്കം തുടരുന്നതിനിടെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നിര്‍ത്തിവച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി. 

സഭ അധ്യക്ഷരോട് ചര്‍ച്ച ചെയ്യാതെയാണ് ഇരുസഭകളും നിര്‍ത്തിവയ്ക്കാന്‍ ഒലി തീരുമാനിച്ചത്. രാജി വയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാത്ത ഒലിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഇത്. 

Viral Video: വിവാദങ്ങള്‍ കേള്‍ക്കാന്‍ നേരമില്ല; വനിതയും പീറ്ററും തിരക്കിലാണ്....

ഇതിനിടെ, ഒലിയുടെ പ്രധാന എതിരാളി പുഷ്പ കമല്‍ ദഹല്‍ പ്രസിഡന്‍റ് ബിധ്യാ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് സെക്ഷന്‍ നിര്‍ത്തിവയ്ക്കാനുള്ള ഒലിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുക്കൊണ്ടായിരുന്നു പുഷ്പ കമല്‍ ദഹലിന്‍റെ കൂടിക്കാഴ്ച. 

അതേസമയം, ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി പദം നഷ്ടമാകാതിരിക്കാനുള്ള ഒലിയുടെ തന്ത്രമാണ് ഇതെന്നാണ് ആരോപണം. തന്‍റെ പ്രധാനമന്ത്രി പദമില്ലാതാക്കാന്‍ എംബസികളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി നേരത്തെ ഒലി ആരോപണം ഉന്നയിച്ചിരുന്നു.

See Pics: സൗന്ദര്യ രഹസ്യം മണ്ണ്; പര്‍പ്പിള്‍ ബിക്കിനിയില്‍ നര്‍ഗീസ്!!

ഇന്ത്യയ്ക്കെതിരെ നിലക്കൊള്ളുന്ന ഒലി ചൈനക്കെതിരെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ഒലിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപരമായി ശരിയല്ലെന്നും നയതന്ത്രപരമായി യോജിക്കനാകാത്തതും ആണെന്നാണ്‌ പുഷ്പ കമല്‍ ദഹല്‍ പറയുന്നത്. 

അവസാനമായി നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഒലിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് മോഡലുകള്‍ അനുകരിച്ച് അധികാരത്തില്‍ തുടരാനാണ് ഒലിയുടെ ശ്രമമെന്നും വിമര്‍ശനമുണ്ട്.

Trending News