ലണ്ടൺ: ബ്രിട്ടണിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. എക്സ്ഇ (XE) എന്ന് നാമം നൽകിയിരിക്കുന്ന പുതിയ വകഭേദം മറ്റേത് കോവിഡ് വകഭേദങ്ങളെക്കാൾ ഉഗ്ര വ്യാപനശേഷിയുള്ളതാണ് WHO പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമിക്രോൺ വകഭേദത്തിലെ ഉപവകഭേദങ്ങളായ BA'1 BA.2 എന്നിവ കൂടി കലർന്നാണ് പുതിയ എക്സ്ഇ രൂപം കൊണ്ടിരിക്കുന്നത്. മറ്റ് വകഭേദങ്ങളിലൂടെ രോഗബാധതരായവരിലും എക്സ്ഇയിലൂടെ വീണ്ടും കോവിഡ് പിടിപ്പെടാൻ സാധ്യത വളരെയേറെയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നു. ജനതക വേർപിരിയലിനിടെ ഇരു ഉപവകഭേദങ്ങൾ ചേർന്നാണ് പുതിയ വകഭേദം ഉടലെടുത്തതെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ വ്യക്തമാക്കുന്നു.


ALSO READ : മഹാമാരിയുടെ പിടിയിൽ വീണ്ടും ചൈന; ഷാങ്ഹായിൽ ലോക് ഡൗൺ; 13 പേരിൽ ഒരാൾക്ക് കൊവിഡ്


ഒമിക്രോണിന്റെ ഉപവകഭേദമായ BA.2നെക്കാൾ പത്ത് മടങ്ങ് വ്യാപനശേഷിയാണ് എക്സ്ഇക്കുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാൽ കണ്ടെത്തലുകൾക്ക് കൂടുതൽ ആധികാരികത ലഭിക്കാനുമുണ്ടെന്ന് WHO കൂട്ടിച്ചേർത്തു. 


2022 ജനുവരി 19നാണ് ആദ്യമായി യുകെയിൽ എക്സ്ഇ വകഭേദം കണ്ടെത്തിയത്. ഇതുവരെയായി രാജ്യത്ത് 637 പേരിൽ പുതിയ വകഭേദം കണ്ടെത്തുകയും ചെയ്തുയെന്ന് ബ്രിട്ടണിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 


ALSO READ : Covid fourth wave: കോവിഡ് വ്യാപനം രൂക്ഷം; നാലാം തരം​ഗത്തിന് സാധ്യത, ചൈനയിൽ ഷാങ്ഹായിൽ ഭാ​ഗിക ലോക്ക്ഡൗൺ


അതേസമയം ഒമിക്രോണിന്റെ BA.2 ഉപവകഭേദത്തെ തുടർന്ന് ആഗോളതലത്തിൽ കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടണിൽ മാത്രം മാർച്ച് മാസത്തെ അവസാനം ആഴ്ച വരെ 4.9 മില്യൺ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 


ബ്രിട്ടണിന് പുറമെ യുഎസ് ചൈന എന്നീ രാജ്യങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസത്തിൽ ചൈനയിൽ 104,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഷാങ്ഹായിലും വടക്ക്കിഴക്കൻ നാട്ടുരാജ്യമായ ജിലിനിലുമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന 90 ശതമാനം കേസുകളുടെ ഉറവിടം. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.