മനുഷ്യരില്‍ എന്നുമുള്ള ഒരു ചോദ്യമാണ് നാം ജീവിക്കുന്ന ഈ ലോകം എന്നെങ്കിലും അവസാനിക്കുമോ? അവസാനിക്കുമെങ്കില്‍ അത് എന്നാണ് എന്നത്.....


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചോദ്യത്തിന്  ഉത്തരവുമായി വര്‍ഷങ്ങളായി പലരും രംഗത്തെത്തിയിട്ടുണ്ട്... അതായത് ലോകാവസാനം സംബന്ധിച്ച പ്രവചനങ്ങള്‍ അനവധി നടന്നിട്ടുണ്ട്, എന്നാല്‍ ലോകം ഇന്നും അതേപടി നിലനില്‍ക്കുന്നു... 


ഏറ്റവും ഒടുവില്‍ ലോകം അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്  2020 ജൂണ്‍ 21നായിരുന്നു...  ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഈ പ്രവചനം.   മായന്‍ കലണ്ടറിന്‍റെ പ്രവചനമായിരുന്നു ഇത്.


ഏറെ ആശങ്കയോടെയാണ്  2020 ജൂണ്‍ 31നെ വരവേറ്റത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല...   പറഞ്ഞ തിയ്യതി കഴിഞ്ഞു എന്നുമാത്രമല്ല, 2020 തന്നെ അവസാനിക്കാറായിട്ടും ലോകം  അവസാനിച്ചില്ല. പ്രവചനം പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിഞ്ഞു. എന്നിരുന്നാലും, 2020ല്‍  കോവിഡ്‌-19  (COVID-19) മൂലം ലക്ഷക്കണക്കിന്‌ ആളുകളുടെ "ലോകം"  അവസാനിച്ചുവെന്നത് വാസ്തവമാണ്...


എന്നാല്‍, ലോകം 2020 ജൂണ്‍ 21ന് അവസാനിക്കുമെന്ന മായന്‍ കലണ്ടറിന്‍റെ പ്രവചനം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ ലോകാവസാനത്തിനായി ഒരു പുതിയ തീയതി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ലോകം 2050 ല്‍ നശിക്കും....!!


അടുത്ത 3 പതിറ്റാണ്ടിനപ്പുറം മനുഷ്യ നാഗരികത നിലനില്‍ക്കില്ലെന്ന് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 2050 ഓടെ ഭൂമിയുടെ ശരാശരി താപനില 3ഡിഗ്രി സെല്‍ഷ്യസ്‌ വര്‍ദ്ധിക്കുമെന്ന് ഗവേഷണങ്ങള്‍ അവകാശപ്പെടുന്നു. 


ഭൂമിയെ രക്ഷിക്കാന്‍ 11 മുതല്‍ 12 വര്‍ഷം വരെ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് നേരത്തെ ഐക്യരാഷ്ട്ര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


മറ്റു പല ജീവജാലങ്ങളുടെയും വംശനാശം സംഭവിച്ച രീതി വച്ച്‌ നോക്കിയാല്‍ നാം ശരിയായ സമയത്ത് ശരിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ 2050 ഓടെ മനുഷ്യരും വംശനാശത്തിന്റെ വക്കിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.


Also read: കുഴിയെടുത്തത് പൂന്തോട്ടമൊരുക്കാന്‍, കിട്ടിയത് സ്വര്‍ണ നാണയങ്ങള്‍


അതേസമയം, മഹാനായ ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഐസക് ന്യൂട്ടനും ലോക നാശത്തെക്കുറിച്ച്‌ പ്രവചിച്ചിട്ടുണ്ട്. 2060 ല്‍ ലോകാവസാനം ഉണ്ടാവുമെന്നാണ്  ന്യൂട്ടണ്‍ നടത്തിയ പ്രവചനം. 2060 ആകുമ്പോഴേക്കും ലോകം അവശേഷിക്കുന്നുവെങ്കില്‍, അത് നാശത്തിന്‍റെ വര്‍ഷമായിരിക്കുമെന്നും  അദ്ദേഹം പറഞ്ഞിരുന്നു.