ലണ്ടൻ: പുതുതായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം (New UK Variant) കൂടുതൽ മാരകമായേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson).  ഇത് ഉറപ്പിക്കുന്ന പ്രാഥമിക തെലുവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വകഭേദം വന്ന വൈറസ് (New UK Variant) കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിന് പുറമെ ഉയർന്ന മരണ നിരക്കുമായും ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ബോറിസ് ജോൺസൺ (Boris Johnson) വ്യക്തമാക്കുന്നുണ്ട്.  പക്ഷേ മരണസംഖ്യയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമാണെന്നും അദ്ദേഹം പറഞ്ഞു. 


Also Read: Thank you India; ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യസംഘടന മേധാവി


ഇതിനിടയിൽ വകഭേദം വന്ന വൈറസ് ചില പ്രായക്കാർക്ക് 30 മുതൽ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രഞ്ജനായ പാട്രിക് വാലൻസ് പറഞ്ഞുവെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  


ബ്രിട്ടനിൽ കോവിഡ് വൈറസ് (Covid19) കാരണം വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 1401 മരണങ്ങളാണ്.  കഴിഞ്ഞ ഒരാഴ്ചക്കിടെ 16 ശതമാനമാണ് മരണനിരക്ക് ഉയർന്നത്.  മാത്രമല്ല ഇപ്പോൾ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരുന്ന ഏപ്രിൽ മാസത്തേക്കാൾ ഇരട്ടിയാണ് എന്നാണ് റിപ്പോർട്ട്.  കൊറോണ വൈറസ് ബാധമൂലം വീണ്ടും ബ്രിട്ടനിലെ സ്ഥിതി വഷളാകുന്നത് വകഭേദം വന്ന വൈറസ് കാരണമാണെന്നാണ് ബോറിസ് ജോൺസൺ (Boris Johnson) പറയുന്നത്.  


ആദ്യമായി തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ സെപ്റ്റംബറിലാണ് കൊറോണ വൈറസിന്റെ വകഭേദം (New UK Variant) ആദ്യമായി കണ്ടെത്തിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.