Covishield Covaxin : കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് ഇനി ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്യാം, ഇരു വാക്സിനുകൾക്കും ന്യൂസിലാൻഡിന്റെ അനുമതി
ഈ രണ്ട് വാക്സിന്റെ ഇരു ഡോസുകളും സ്വീകരിച്ചവർക്ക് ന്യൂസിലാൻഡിലേക്ക് പ്രവേശിക്കാം എന്ന് മാത്രമല്ല ഒരു ദിവസം പോലും ക്വാറന്റീനിൽ കഴിയേണ്ട ആവശ്യവുമില്ല.
Wellington : ന്യൂസിലാൻഡിലേക്ക് (New Zealand) പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വിദ്യാർഥികൾക്കും ആശ്വാസ വാർത്ത. ഇന്ത്യയിൽ ആദ്യം സജീവമായിരുന്ന കോവിഡ് വാക്സിനുകളായ കൊവിഷീൽഡിനും (Covishield) കൊവാക്സിനും (Covaxin) അനുമതി നൽകി ന്യൂസിലാൻഡ് സർക്കാർ.
ഇനിമുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ നൽകിയ രണ്ട് വാക്സിന്റെയും ഇരു ഡോസുകളും സ്വീകരിച്ചവർക്ക് ന്യൂസിലാൻഡിലേക്ക് പ്രവേശിക്കാം. ഇന്ത്യയുടെ ന്യൂസിലാൻഡ് ഹൈ കമ്മീഷ്ണർ മക്തേശ് പർദേശിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ALSO READ : COVAXIN സ്വീകരിച്ചവർക്കും ഇനി യുഎസിലേക്ക് നവംബർ 8 മുതൽ പ്രവേശിക്കാം
ഈ രണ്ട് വാക്സിന്റെ ഇരു ഡോസുകളും സ്വീകരിച്ചവർക്ക് ന്യൂസിലാൻഡിലേക്ക് പ്രവേശിക്കാം എന്ന് മാത്രമല്ല ഒരു ദിവസം പോലും ക്വാറന്റീനിൽ കഴിയേണ്ട ആവശ്യവുമില്ല.
ALSO READ : COVID-19: കോവാക്‌സിന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ
ന്യൂസിലാൻഡിനെ കൂടാതെ കഴിഞ്ഞാഴ്ചയിൽ ഇന്ത്യയിലെ രണ്ട് വാക്സിനുകൾക്കും അനുമതി നൽകിയിരുന്നു. ലോകാരോഗ്യ സംഘടന കൊവാക്സിന് അടിയന്തര അനുമതി നൽകിയതോടെ യുഎസ് ഗൾഫ് രാജ്യമായ ഒമാനും അനുമതി നൽകിയിരുന്നു.
ALSO READ : COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട
ഇതിന് പുറമെ ഇന്ത്യക്ക് 95 രാജ്യങ്ങളുമായി സംയുക്ത സർട്ടിഫിക്കേറ്റ് ഉണ്ടെന്ന് നേരത്തെ ആരോഗ്യ മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കൂടാതെ രണ്ട് ഡോസ് വാക്സിൻ സ്വീകരച്ച വിദേശ യാത്രക്കാർ ക്വാറന്റീനിൽ കഴിയാതെ ഇന്ത്യ സന്ദർശിക്കാനുള്ള അനുമതി കേന്ദ്രം നൽകിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...