New Zealand : ന്യുസിലാന്റിലെ രാജ്യവ്യപക ലോക്ഡൗൺ പിന്നെയും നേടിയതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. വെള്ളിയാഴ്ച വിളിച്ച് ചേർത്ത് പത്രസമ്മേളനത്തിലാണ് വിവരം അറിയിച്ചത്. കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ എത്ര പേർക്ക് വ്യപിച്ചിട്ടുണ്ടെന്ന് അറിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിവരെ ലോക്ഡൗൺ നീട്ടിയതായി ആണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്‌ട്രേലിയയിലും കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. സിഡ്‌നിയിൽ രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സെപ്തംബര് അവസാനം വരെ ലോക്ഡൗൺ നീട്ടിയിരുന്നു. ന്യൂ സൗത്ത് വെയിൽസിൽ വെള്ളിയാഴ്ച 642 പുതിയ കേസുകൾ രേഖപ്പെടുത്തിയതായി പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു.


ALSO READ: Covid 19 : ന്യൂസിലാന്റിലും കോവിഡ് ഡെൽറ്റ വകഭേദം; ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


കഴിഞ്ഞ ചൊവ്വാഴ്ച ന്യൂസിലാന്റിൽ ഒരു കോവിഡ് കേസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ 6 മാസങ്ങളിലെ ആദ്യ കേസായിരുന്നു അത്. അതുകൂടാതെ ബുധനാഴ്ച 6 പുതിയ കേസുകൾ കൂടി കണ്ടെത്തിയിരുന്നു.


ALSO READ: Vaccine Booster Dose : 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ ബൂസ്റ്റർ ഡോസ് നല്കാൻ ആരംഭിച്ച് ഇസ്രായേൽ


ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധയെ തുടർന്നാണ് ബാക്കി ആറ് കേസുകളും വന്നിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ വെല്ലിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഫെബ്രുവരിക്ക് ശേഷം രാജ്യത്ത് കണ്ടെത്തിയ ആദ്യ കേസായിരുന്നു  അത്.


ALSO READ: Covid Booster Vaccine : പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് അനുമതി നൽകി അമേരിക്ക


ഓസ്‌ട്രേലിയയിൽ രോഗം പടർന്ന് പിടിക്കുന്നതിനെ തുടർന്ന് അതിൽ നിന്നാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിൽ നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ രോഗം വൻ തോതിൽ പടർന്ന് പിടിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.