ന്യൂയോർക്ക് മെട്രോയിലെ വെടിവെയ്പ്; അക്രമി അറസ്റ്റിൽ, പിടിയിലായത് മാൻഹട്ടനിൽ നിന്നും
33 തവണയാണ് ഇയാൾ മെട്രോയിലെ ആൾക്കൂട്ടത്തിലേക്ക് വെടിവെച്ചത്
ന്യുയോർക്ക്: ന്യൂയോർക്ക് മെട്രോയിലെ വെടിവെയ്പിൽ ഒരാൾ അറസ്റ്റിൽ. ഭൂഗർഭ മെട്രോയിൽ അക്രമം നടത്തിയ ഫ്രാങ്ക് ജെയിംസ് എന്ന ആളാണ് അറസ്റ്റിലായത്. വെടിവയ്പ്പുണ്ടായ ബ്രൂക് ലിനിന് 13 കി.മീ അകലെ മാൻഹട്ടനിൽ നിന്നാണ് ഇയാൾ പിടിയിലായത്. അതേസമയം വെടിയേറ്റ പത്തുപേരിൽ അഞ്ചുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
33 തവണയാണ് ഇയാൾ മെട്രോയിലെ ആൾക്കൂട്ടത്തിലേക്ക് വെടിവെച്ചത്. ന്യുയോർക്ക് മേയർ എറിക്ക് ആദമ്സാണ് അക്രമി അറസ്റ്റിലായ വിവരം അറിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായം ഉണ്ടായില്ലെങ്കിലും 13 പേർക്കാണ് പരിക്കേറ്റത്.
Read Also: Brooklyn Subway Shooting : ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ സബ്വെ സ്റ്റേഷനിൽ വെടിവെപ്പ്; 16 പേർക്ക് പരിക്ക്
ബ്രൂക്ക്ലിൻ സൺസെറ്റ് പാർക്കിന് സമീപത്തെ സ്ട്രീറ്റ് 36 സബ്‍വേ സ്റ്റേഷനിലാണു വെടിവയ്പുണ്ടായത്. മാസ്ക് ധരിച്ചെത്തിയ പ്രതി ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ഇവിടെനിന്നും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. പുക നിറഞ്ഞ മെട്രോ കോച്ചിൽ നിന്ന് ഇറങ്ങി ഓടുന്നവരുടെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
അതിനിടയിൽ ഫ്രാങ്ക് ജെയിംസിന്റെ യൂട്യൂബ് ചാനലിൽ നിന്ന് അക്രമം, രാഷ്ട്രീയ എതിർപ്പുകൾ എന്നിവ വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഇയാളുടെ പേജ് നീക്കം ചെയ്തിരുന്നു. വീഡിയോകളിൽ ന്യൂയോർക്ക് മേയർക്കെതിരെയും ജെയിംസ് വിമർശനമുന്നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...