ബെയ്റൂട്ട്: ലെബനനിൽ ഇന്നലെ നിരവധി ഇടങ്ങളില്‍ വോക്കി ടോക്കി യന്ത്രങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം 9 കവിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പേജര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും ഇന്നലെ പൊട്ടിത്തെറി ഉണ്ടായിയെന്നാണ് റിപ്പോർട്ട്.  

 


 

ഇന്നലെ നടന്ന വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൊല്ലപ്പെടുകയും. 300 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം. രാജ്യത്തിൻ്റെ തെക്കൻ മേഖലയിലും തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ പ്രാന്ത പ്രദേശങ്ങളിലുമാണ് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.  ടെഹ്‌റാൻ ടൈംസ് പറയുന്നതനുസരിച്ച് ലെബനീസ് എംപി അലി അമ്മാറിൻ്റെ മകൻ മഹ്ദി അമ്മാറിൻ്റെ ശവസംസ്‌കാര ചടങ്ങിനിടെയാണ് സ്‌ഫോടനങ്ങളിലൊന്ന് നടന്നത്.  സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിൽ വാഹനങ്ങൾക്കുള്ളിൽ വോക്കി-ടോക്കി പൊട്ടിത്തെറിച്ചതായി കാണാൻ കഴിയും.

 


 

രണ്ടാം ദിവസവും രാജ്യമെങ്ങും സ്‌ഫോടന പരമ്പര ആവര്‍ത്തിച്ചത് ജനങ്ങള്‍ക്ക് ഭയം വർധിപ്പിച്ചു.  പലയിടത്തും ആളുകള്‍ പേടി കാരണം മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു കളയുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലത്തെ സ്ഫോടനത്തിന് പിന്നില്‍ ചാര സംഘടനാ ആയ മൊസാദ് ആണെന്ന ആരോപണം ഇസ്രയേല്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. 3000 പേജറുകള്‍ക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വർഷം ആദ്യം ഓര്‍ഡര്‍ നല്‍കിയിരുന്നു. കമ്പനി അയച്ച പേജറുകള്‍ ഹിസ്ബുല്ലയുടെ പക്കല്‍ എത്തും മുമ്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് റിപ്പോർട്ട്.

Also Read: ശശ് രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ? 


ഇതിനിടയിൽ ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ഈ ആഴ്ച യോഗം ചേരാനാണ് യുഎന്‍ തീരുമാനം. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.