Israel-Lebanon Conflict: ലെബനനിലെ കൂട്ട പേജർ പൊട്ടിത്തെറിക്ക് പിന്നിൽ ഇസ്രയേൽ? തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

Israel-Lebanon Conflict: ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 18, 2024, 06:18 AM IST
  • ലെബനനിലെ കൂട്ട പേജർ പൊട്ടിത്തെറിക്ക് പിന്നിൽ ഇസ്രയേൽ
  • ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല
  • ഇതോടെ ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല പൂർണമായും തകർന്നു
Israel-Lebanon Conflict: ലെബനനിലെ കൂട്ട പേജർ പൊട്ടിത്തെറിക്ക് പിന്നിൽ ഇസ്രയേൽ? തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല
ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 9 പേര്‍ മരിച്ച സംഭവത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന ആരോപണവുമായി ഹിസ്ബുല്ല രംഗത്ത്. 
 
 
ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുല്ല. മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിലൂടെ ശത്രുവിന് ലൊക്കേഷന് കണ്ടെത്താൻ എളുപ്പമാകുമെന്ന സത്യം മനസിലാക്കി കൊണ്ടാണ് ഹിസ്ബുല്ല പഴയകാല പേജർ യന്ത്രങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത്.  അതിലാണ് ഇന്നലെ പണികിട്ടിയത്.  ഇന്നലെ ഒരേസമയത്ത് ആയിരക്കണക്കിന് യന്ത്രങ്ങളാണ് കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല പൂർണമായും തകർന്നു.
 
 
ഇങ്ങനൊരു ആക്രമണം ഹിസ്ബുല്ല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു ആസൂത്രിത പദ്ധതിയാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. ഇന്നലെ ഉച്ചയോടെ ലെബനിയിൽ ഉടനീളം ഉണ്ടായ പേജാർ സ്‌ഫോടനത്തിൽ 9 പേർ മരിക്കുകയും 2800 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരില്‍ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ടെന്നും റിപ്പോർട്ടുണ്ട്. ലബനനിലെ ഇറാൻ അംബാസിഡർക്കും പേജർ സ്‌ഫോടനത്തിൽ  പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.  ഇസ്രയേല്‍ ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് ഈ സംഭവം.  വിദഗ്ധരുടെ അഭിപ്രായത്തിൽ ഇതൊരു ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണെന്നാണ്.
 
യുഎസും യുറോപ്യന്‍ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുല്ലക്ക് ഇറാന്റെ പൂർണ്ണ പിന്തുണയുണ്ട്. മാത്രമല്ല 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നുണ്ട്. എന്തായാലും ഹിസ്ബുല്ലയുടെ ഈ ആരോപണം സത്യമാണെങ്കിൽ ലോകത്ത് ഇതുവരെയില്ലാത്ത ഒരാക്രമണ രീതിയാണ് ഇസ്രായേൽ നടപ്പാക്കിയാത് എന്നുതന്നെ പറയാം. ഇതോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് പോകുമോ എന്നൊരു ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 
 

Trending News