ലോസാഞ്ചല്‍സ്: ലോസാഞ്ചല്‍സ് വിമാനത്താവളത്തില്‍ വെടിവെപ്പ് നടന്നതായി സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ട്.  വെടിവെപ്പിനെ  തുടര്‍ന്നു വിമാനത്താവളം അടക്കുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആളുകളെ ഒഴിപ്പിക്കുന്നതിനു മുന്‍പു വെടിവയ്ക്കുന്നതിന്‍റെ ശബ്ദം കേട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.   എന്നാല്‍, വെടിവെയ്പ്പ് നടന്നിട്ടില്ലെന്നും അക്രമിയെ കണ്ടിട്ടിലെന്നുമാണ് ലോസാഞ്ചല്‍സ് പോലീസ് പറയുന്നത്. വലിയൊരു ശബ്ദമുണ്ടായതിനെതുടര്‍ന്ന്‍ ആളുകള്‍ പാരിഭ്രാന്തരാകുകയും പുറത്തേക്ക് ഒടുകയായിരുന്നു‍. അതേസമയം വിമാനത്താവളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷസേന വെടിവെയ്പ്പ് നടത്തുകയാണെന്നാണ് യാത്രക്കാരായ ദൃക്സാക്ഷികള്‍ പറയുന്നത്.


ടെര്‍മിനല്‍ 1, 5, 7 എന്നിവിടങ്ങളില്‍ നിന്നാണ് വെടിവെപ്പു നടക്കുന്നുവെന്ന കോളുകള്‍ വന്നതെന്നും ആളുകള്‍ ടെര്‍മിനല്‍ 6 ലെ ബാത്‌റൂമുകളില്‍ കുടുങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ലോസാഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതായി കള്‍വര്‍സിറ്റി311 ട്വിറ്ററില്‍ റിപ്പോര്‍ട്ട് ചെയ്തു.