Nobel Prize 2021 : രസതന്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; രാസത്വരകങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്ക്കാരം
ജർമ്മൻ സ്വദേശിയായ ബെഞ്ചമിൻ ലിസ്റ്റും സ്കോട്ടിഷ് വംശജനായ ഡേവിഡ് മാക്മില്ലനും ചേർന്നാണ് പുരസ്ക്കാരം പങ്കിടുന്നത് .
Stockholm : രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (Nobel Chemistry Prize) പ്രഖ്യാപിച്ചു. ജർമ്മൻ സ്വദേശിയായ ബെഞ്ചമിൻ ലിസ്റ്റും സ്കോട്ടിഷ് വംശജനായ ഡേവിഡ് മാക്മില്ലനും ചേർന്നാണ് പുരസ്ക്കാരം പങ്കിടുന്നത് . അസിമെട്രിക് ഓർഗാനോകറ്റാലിസിസ് (Asymmetric Organocatalysis) വികസിപ്പിസിച്ചെടുത്തതിനാണ് ഇരുവർക്കും 2021 ലെ രസതന്ത്രത്തിനുള്ള നൊബേൽ പ്രൈസ് ലഭിച്ചത്. ഈ കാറ്റലിസ്റ്റുകൾ പരിസ്ഥിതി സൗഹൃദവും ഉൽപാദനത്തിന് വിലകുറഞ്ഞതുമായിരിക്കുമെന്ന് ഇരുവരും പറഞ്ഞു .
ഓർഗാനിക് കാറ്റലിസ്റ്റുകൾ ധാരാളം രാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകും, ഇതുവഴി വളരെയധികം ഉപയോഗങ്ങൾ ഉണ്ടെന്ന് " റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രസ്താവനയിൽ പറഞ്ഞു. ഇവയുടെ രാസപ്രവർത്തനങ്ങൾ ഉപയോഗിച്ച് ഗവേഷകർക്ക് ഇപ്പോൾ പുതിയ മരുന്നുകൾ മുതൽ സോളാർ സെല്ലുകളിൽ പ്രകാശം പിടിച്ചെടുക്കാൻ കഴിയുന്ന തന്മാത്രകൾ വരെ കൂടുതൽ കാര്യക്ഷമമായി നിർമ്മിക്കാൻ കഴിയുമെന്നും സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പറഞ്ഞു.
ALSO READ: Nobel prize in Medicine: ചൂടിന്റെയും സ്പർശത്തിന്റെയും രഹസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്
നൊബേൽ സമ്മാനം ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ നേട്ടങ്ങൾക്കായി ആണ് നൽകുന്നത്. ഇത് സ്വീഡിഷ് ഡൈനാമിറ്റിന്റെ നിർമ്മാതാവും ബിസിനസുകാരനുമായ ആൽഫ്രഡ് നോബലിന്റെ ആവശ്യപ്രകാരമാണ് നല്കാൻ ആരംഭിച്ചത്. 1901 മുതലാണ് നോബൽ സമ്മാനം നല്കാൻ ആരംഭിച്ചത്, 1969 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി അവതരിപ്പിച്ചു.
ഈ വര്ഷം നൽകുന്ന മൂന്നാമത്തെ നൊബേൽ സമ്മാനമാണ് ഇത്. മെഡിസിൻ/ ഫിസിയോളജി, ഫിസിക്സ് എന്നിവയുടെ നോബൽ സമ്മാന വിതരണത്തിന് ശേഷമാണ് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നൽകിയത് . മേരി ക്യൂറി, ഫ്രെഡ്രിക് സാഞ്ചർ എന്നിവർ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട തവണ നേടിയിട്ടുണ്ട്. ഇതുവരെ 7 സ്ഥിരീകളാണ് ഈ പുരസ്ക്കാരം നേടിയിട്ടുള്ളത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...