Nobel Peace Prize 2021: സമാധാനത്തിനുള്ള നൊബേൽ സമ്മാനം മാധ്യമ പ്രവർത്തകർക്കായി സമർപ്പിച്ച് മരിയ റെസ്സ
മാധ്യമ പ്രവർത്തകർക്ക് വിവിധ തലങ്ങളിലായി ധാരാളം സഹായം ഇപ്പോൾ ആവശ്യമാണെന്ന് മരിയ പറഞ്ഞു. മാത്രമല്ല ഇപ്പോൾ ഒരു മാധ്യമ പ്രവർത്തകയാകുന്നത് വളരെയധികം ബുദ്ധിമുട്ടും അപകടകരവുമാണെന്നും മരിയ റീസ്സാ പറഞ്ഞു.
Philippines : പ്രശസ്ത ഫിലിപ്പീനി മാധ്യമ പ്രവർത്തകയും (Journalist) സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ (Nobel Peace Prize 2021) ജേതാവുമായ മരിയ റെസ്സ (Mariya Ressa) നൊബേൽ സമ്മാനം ലോകത്തുള്ള എല്ലാ മാധ്യമ പ്രവർത്തകർക്കുമായി സമർപ്പിച്ചു. മാത്രമല്ല മാധ്യമ സ്വന്തത്ര്യത്തിനായുള്ള തന്റെ യുദ്ധം തുടരുമെന്നും മരിയ റെസ്സ അറിയിച്ചു, എഎഫ്പിക്ക് നൽകിയ ഇന്റർവ്യൂവിലാണ് മരിയ ഇത് പറഞ്ഞത്.
മാധ്യമ പ്രവർത്തകർക്ക് വിവിധ തലങ്ങളിലായി ധാരാളം സഹായം ഇപ്പോൾ ആവശ്യമാണെന്ന് മരിയ പറഞ്ഞു. മാത്രമല്ല ഇപ്പോൾ ഒരു മാധ്യമ പ്രവർത്തകയാകുന്നത് വളരെയധികം ബുദ്ധിമുട്ടും അപകടകരവുമാണെന്നും മരിയ റീസ്സാ പറഞ്ഞു. ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിന്റെ കടുത്ത വിമർശക കൂടിയാണ് മരിയ.
ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഇന്നലെയാണ് പ്രഖ്യായച്ചത്. മധ്യമ പ്രവർത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവും സമ്മാനം പങ്കിടുകയായിരുന്നു. ജനാധിപത്യത്തിനും ശാശ്വത സമാധാനത്തിനും അത്യവശ്യമായ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങൾക്കാണ് പുരസ്‌ക്കാമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പറഞ്ഞു.
ഇരുവർക്കും പുരസ്ക്കാരത്തിനൊപ്പം 10 മില്യൺ സ്വീഡിഷ് ക്രോണയാണ് ലഭിക്കുക അതായിത് ഏകദേശം 8,54,27,003 ഇന്ത്യൻ രൂപ. ആകെ 329 പേരിൽ നിന്നാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഇരുവരും അർഹരായത്. കാലാവസ്ഥാ ആക്റ്റിവിസ്റ്റ് ഗ്രേറ്റ തൻബെർഗ്, മാധ്യമ കൂട്ടായ്മയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവരെയും ഈ വർഷത്തെ നോബൽ സമ്മാനത്തിനായി പരിഗണിച്ചിരുന്നു.
മരിയ റെസ്സ എന്ന മാധ്യമ പ്രവർത്തക റാപ്ലർ എന്ന മാധ്യമ സ്ഥാപനത്തിന്റെ സഹ സ്ഥപാക കൂടിയാണ്. അധികാര ദുർവിനിയോഗം, അക്രമത്തിന്റെ ഉപയോഗം, ഫിലിപ്പീൻസിൽ വർദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യം ജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചതിനാണ് മരിയ റെസ്സയ്ക്ക് പുരസ്ക്കാരം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...