കിം ജോങ് ഉന്നിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നു?
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ അദ്ധേഹത്തിന്‍റെ പിന്‍ഗാമിയെ ചൊല്ലിയും റിപ്പോര്‍ട്ടുകള്‍ വരുന്നു.
സോള്‍:ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ അദ്ധേഹത്തിന്‍റെ പിന്‍ഗാമിയെ ചൊല്ലിയും റിപ്പോര്‍ട്ടുകള്‍ വരുന്നു.
കിം ജോങ് ഉന്‍ ഹൃദയ ശാസ്ത്രക്രിയയെ തുടര്‍ന്ന് മസ്തിഷ്ക്ക മരണം സംഭവിച്ച അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അമേരിക്കന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്തകള്‍ പുറത്ത് വിട്ടത്,എന്നാല്‍ ഇത് വെറും അഭ്യൂഹം മാത്രമാണ് എന്ന പ്രതികരണമാണ് കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായത്.
അതേസമയം ഉത്തര കൊറിയയുമായി വളരെ നല്ല ബന്ധമുള്ള ചൈനയില്‍ നിന്ന് വിദഗ്ധ സംഘം ഉത്തര കൊറിയയില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കിമ്മിന്റെ ആരോഗ്യനില, മസ്തിഷ്ക്കമരണം,ഗുരുതരാവസ്ഥ എന്നീ കാര്യങ്ങളില്‍ ഇതുവരെ വ്യക്തമായ പ്രതികരണത്തിന് ഉത്തര കൊറിയ തയ്യാറായിട്ടില്ല.
ചൈനയില്‍ നിന്നുള്ള വിദഗ്ധ സംഘം ഉത്തര കൊറിയയില്‍ എത്തിയത് കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില പരിശോദിക്കുന്നതിനാണോ എന്ന കാര്യത്തില്‍
പോലും ഇതുവരെയും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Also Read:കിം ജോങ് ഉൻ വേഗം സുഖം പ്രാപിക്കട്ടെ... ആശംസകളുമായി ട്രംപ്
അതിനിടെ കിം ജോങ് ഉന്നിന് പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള നീക്കം ഉത്തര കൊറിയ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.
കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ആകും അദ്ധേഹത്തിന്‍റെ പിന്‍ഗാമി എന്ന് റിപ്പോര്‍ട്ടുണ്ട്.കൊറിയന്‍ വര്‍ക്കെഴ്സ് പാര്‍ട്ടി
പോളിറ്റ് ബ്യുറോയിലെ അംഗമായ കിം യോ ജോങ് ഇപ്പോള്‍ തന്നെ കൊറിയയുടെ വിദേശ നയം,സാമ്പത്തിക നയം,പ്രതിരോധ രംഗം തുടങ്ങിയ സുപ്രധാന
കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.എന്നാല്‍ കിമ്മിന്‍റെ ആരോഗ്യസ്ഥിതിയെ ക്കുറിച്ച് ഔദ്യോഗികമായി
പ്രതികരിക്കാത്തത് പോലെ തന്നെ പിന്‍ഗാമിയെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഔദ്യോഗികമായി പ്രതികരിക്കാന്‍ ഉത്തര കൊറിയ തയ്യാറായിട്ടില്ല.