Nostradamus Predictions: ഫ്രഞ്ച് തത്ത്വചിന്തകനായ നോസ്ട്രഡാമസ് ലോകത്തിലെ ഏറ്റവും വലിയ പ്രവാചകനായാണ്‌ കണക്കാക്കപ്പെടുന്നത്.  അദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ക്ക് വളരെ വ്യതുസ്തമായ ഒരു സ്ഥാനമാണ് ചരിത്രത്തില്‍ ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്‍റെ മഹത്തായ പ്രവചനങ്ങളില്‍  80% വും ഫലിച്ചിട്ടുണ്ട്.  ഹിറ്റ്‌ലറുടെ ഭരണം. രണ്ടാം ലോകമഹായുദ്ധം, 9/11 ആക്രമണങ്ങൾ, ഫ്രഞ്ച് വിപ്ലവം എന്നിവയുൾപ്പെടെ അദ്ദേഹത്തിന്‍റെ  പ്രവചനങ്ങളിൽ 85% വും  സത്യമായി ഭവിച്ചിട്ടുണ്ട്‌. ഇത് 2022 നെ ക്കുറിച്ചും തുടര്‍ന്നും വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയിരിയ്ക്കുന്ന പ്രവചനങ്ങള്‍ ഇന്ന് ലോകത്ത് ഭയവും ആശങ്കയും പടര്‍ത്തുകയാണ്. 


Also Read:  Rupee at Record Low: തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ 80 കടന്നു


ഏകദേശം, 500 വർഷങ്ങൾക്ക് മുമ്പ് നോസ്ട്രഡാമസ്  പ്രവചിച്ചതും  എന്നാല്‍,  2022ല്‍ സംഭവിക്കുന്നതുമായ കാര്യങ്ങള്‍ എന്താണെന്നറിഞ്ഞാല്‍ പലരും ഞെട്ടും. പണപ്പെരുപ്പം, അണുബോംബ്‌ സ്ഫോടനം, ലോകത്താകമാനം ഇരുട്ട് തുടങ്ങി നിരവധി കാര്യങ്ങളാണ് അദ്ദേഹം പ്രവചിച്ചിരിയ്ക്കുന്നത്.   


2022-നെ ക്കുറിച്ച്  നോസ്ട്രഡാമസ് നടത്തിയിരിയ്ക്കുന്ന ഏറ്റവും വലിയ പ്രവചനങ്ങളില്‍ ഒന്നാണ്  അണുബോംബ്‌ സ്ഫോടനം.  ഈ സ്ഫോടനം ലോകത്ത് വലിയ കാലാവസ്ഥാ വ്യതിയാനത്തിന് വഴി  തെളിയ്ക്കുമെന്നും  കൂടാതെ ഈ സ്ഫോടനത്തിലൂടെ ഭൂമിയുടെ  അവസ്ഥ തന്നെ മാറാം എന്നും അദ്ദേഹം പ്രവചിയ്ക്കുന്നു.  


2022 -ല്‍ പണപ്പെരുപ്പവും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. അതായത് 500 വർഷങ്ങൾക്ക് മുമ്പ് 2022ലെ  പണപ്പെരുപ്പവും നോസ്ട്രഡാമസ് മുന്‍കൂട്ടി കണ്ടിരുന്നു. ഈ വർഷം പണപ്പെരുപ്പം നിയന്ത്രണാതീതമാകും. അതുകൂടാതെ, ഇതുവരെ പിടിച്ചു നിന്ന യുഎസ് ഡോളറിന്‍റെ  മൂല്യവും കുത്തനെ ഇടിയും. അതുകൂടാതെ,  ആളുകൾ കൂടുതൽ പണം സ്വർണം, വെള്ളി, ബിറ്റ്കോയിൻ എന്നിവയിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.  


2022 -ല്‍ അസ്റ്ററോയ്ഡ് കനത്ത നാശം വരുത്തുമെന്നും  നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളില്‍ പറയുന്നു. ഒരു വലിയ പാറ കടലിൽ പതിക്കുമെന്നും അതിന്‍റെ ഫലമായി ഉഗ്രമായ തിരമാലകൾ ഉയർന്ന് ഭൂമിയെ എല്ലാ ഭാഗത്തുനിന്നും വലയം ചെയ്യുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ഈ കടൽ വെള്ളം ഭൂമിക്ക് വലിയ നാശം വരുത്തുമെന്നും അദ്ദേഹം പറയുന്നു.  


നോസ്ട്രഡാമസിന്‍റെ പ്രവചനം അനുസരിച്ച് ഫ്രാന്‍സിന് ഈ വര്‍ഷം നല്ലതല്ല. ഒരു വലിയ കൊടുങ്കാറ്റ് ഫ്രാൻസിൽ നാശം വിതയ്ക്കും. അതിന്‍റെ ഫലമായി  ലോകത്തിന്‍റെ  പല ഭാഗങ്ങളിലും കനത്ത തീപിടുത്തത്തിന് പുറമേ വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാകും.  


നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളില്‍ ഭീകരമായ മറ്റൊന്നാണ് ലോകത്ത്  72 മണിക്കൂർ അന്ധകാരം വ്യാപിക്കും എന്നത്.  ഈ നാശങ്ങള്‍ക്ക് ശേഷം ലോകത്ത് സമാധാനം ഉണ്ടാകുമെന്നും  അതിനു മുന്‍പായി  3 ദിവസം അതായത് 72 മണിക്കൂർ ലോകം മുഴുവന്‍ ഇരുട്ടായിരിക്കുമെന്നും നോസ്ട്രഡാമസ് തന്‍റെ പ്രവചനങ്ങളില്‍ പറയുന്നു..... 


2022-ൽ വൻ നാശത്തിന് ശേഷം സമാധാനം വരുമെന്നും എന്നാൽ ഈ സമാധാനത്തിന് മുമ്പ് ലോകം മുഴുവൻ 3 ദിവസം അതായത് 72 മണിക്കൂർ ഇരുട്ടായിരിക്കുമെന്നും നോസ്ട്രഡാമസ് തന്‍റെ പ്രവചനത്തിൽ പറഞ്ഞിട്ടുണ്ട്. കൃത്രിമബുദ്ധി മനുഷ്യനെ നിയന്ത്രിക്കുകയും മനുഷ്യനെ നശിപ്പിക്കുകയും ചെയ്യുമെന്നും  അദ്ദേഹം പ്രവചിച്ചിട്ടുണ്ട് 


1503 ഡിസംബർ 14 ന് ജർമ്മനിയിൽ ജനിച്ച നോസ്ട്രഡാമസ് 1566 ജൂലൈ 2 നാണ് മരിച്ചത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.