Washington: US നിയുക്ത  പ്രസിഡന്‍റ്  ജോ ബൈഡന്‍  കോവിഡ്‌ വാക്‌സിന്‍   സ്വീകരിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകം ഉറ്റു നോക്കിയ ആ സംഭവം ലൈവായി കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്.  കോവിഡ് വാക്‌സിന്‍  (COVID Vaccine) ബോധവത്കരണത്തിന്‍റെ  ഭാഗമായാണ് ജോ ബൈഡന്‍  (Joe Biden) വാക്‌സിന്‍ ലൈവായി സ്വീകരിച്ചത്. ഇദ്ദേഹം വാക്‌സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.


ബൈഡനും ഭാര്യ ജില്‍ ബൈഡനും ഫൈസര്‍ (Pfizer) കമ്പനിയുടെ വാക്‌സിനാണ് സ്വീകരിച്ചത്. 'വാക്‌സിന്‍ സ്വീകരിക്കുന്നത് നേരില്‍ കാണുന്നതോടെ നിരവധി പേര്‍ക്ക് വിശ്വാസം വരും. വാക്‌സിന്‍ ലഭ്യമായ സാഹചര്യത്തില്‍ വാക്‌സിനെടുക്കാന്‍ ആളുകള്‍  തയാറാകണമെന്ന് കാണിക്കുകയാണ് ഇപ്പോള്‍ വേണ്ടത്',  വാക്‌സിന്‍ സ്വീകരിച്ചശേഷം ബൈഡന്‍ പറഞ്ഞു. 


3,15,000 ലധികം  അമേരിക്കക്കാരെ കൊന്നൊടുക്കുകയും 17.5 ദശലക്ഷത്തിലധികം പേരെ രോഗബാധിതരാകുകയും ചെയ്ത കൊറോണ വൈറസിനെതിരായ കനത്ത പോരാട്ടം നടത്തുമെന്ന് ബൈഡൻ പറഞ്ഞു. 


Also read: Covid Vaccine:ഫൈസറിന് അനുമതി നൽകാൻ അമേരിക്കയും


കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്‍റ്  മൈക് പെന്‍സും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാക്‌സിനേഷനിലാണ് പെന്‍സ് വാക്‌സിന്‍ സ്വീകരിച്ചത്.


കഴിഞ്ഞ  ആഴ്ച മുതല്‍ അമേരിക്കയില്‍ ഫൈസര്‍-ബയോണ്‍ടെക്കിന്‍റെ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു.