Nobel Prize in Literature 2021 : സാഹിത്യത്തിനുള്ള നോബൽ സമ്മാനം ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാക്ക് ഗുർണയ്ക്ക്
അബ്ദുൾറസാക്ക് ഗുർണയുടെ ഏറ്റവും പ്രശസ്തമായ കൃതി പാരഡൈസാണ്.
Stockholm: ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് (Nobel Prize) ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർന അർഹനായതായി സ്വീഡിഷ് അക്കാഡമി അറിയിച്ചു. കോളനിവത്കരണത്തിന്റെ ജനങ്ങളിൽ ഏൽപ്പിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും ഭൂഖണ്ഡങ്ങളിലെയും സംസ്ക്കാരങ്ങളിലെയും വ്യത്യസങ്ങൾക്കിടയിൽപെട്ട് ഉഴലുന്ന അഭയാർഥികളുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വരച്ച് കാട്ടിയതിനാണ് ഗുർണയ്ക്ക് പുരസ്ക്കാരം ലഭിച്ചതെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.
അബ്ദുൾറസാക്ക് ഗുർണയുടെ ഏറ്റവും പ്രശസ്തമായ കൃതി പാരഡൈസാണ്. 1994 ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട 2005 ൽ ഈ കൃതി ബുക്കർ പ്രൈസിനും വൈറ്റ് ബ്രെഡ് പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം ഇത് കൂടാതെ പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രശസ്‌തമായ മറ്റ് കൃതികൾ ഡെസേർഷനും , ബൈ ദി സീയുമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ സാൻസിബാർ ദ്വീപിൽ 1948 ലാണ് അദ്ദേഹം ജനിച്ചത്. അവിടെ തന്നെ വളർന്ന അബ്ദുൾറസാക്ക് ഗുർണ 1960 ൽ ഇംഗ്ലണ്ടിലേക്ക് കുടിയേറി പാർക്കുകയായിരിക്കുന്നു. അന്ന് അദ്ദേഹത്തിന് 18 വയസ്സായിരുന്നു. പിന്നീട് പഠനം പൂർത്തിയാക്കിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് കെന്റ്, കാന്റർബറി എന്നിവിടങ്ങളിൽ ഇംഗ്ലീഷ്, പോസ്റ്റ് കൊളോണിയൽ സാഹിത്യങ്ങളുടെ പ്രൊഫസറായി അധ്യാപന ജീവിതം ആരംഭിച്ചു.
ALSO READ: Nobel prize in Medicine: ചൂടിന്റെയും സ്പർശത്തിന്റെയും രഹസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്
നൊബേൽ സമ്മാനം ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ നേട്ടങ്ങൾക്കായി ആണ് നൽകുന്നത്. ഇത് സ്വീഡിഷ് ഡൈനാമിറ്റിന്റെ നിർമ്മാതാവും ബിസിനസുകാരനുമായ ആൽഫ്രഡ് നോബലിന്റെ ആവശ്യപ്രകാരമാണ് നല്കാൻ ആരംഭിച്ചത്. 1901 മുതലാണ് നോബൽ സമ്മാനം നല്കാൻ ആരംഭിച്ചത്, 1969 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...