ഐയുസിഎൻ-ന്റെ വംശനാശ പട്ടികയിൽ തുമ്പികളെയും (Dragon Flies) ഉൾപ്പെടുത്തി. ഇതോട് കൂടി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവഷൻ ഓഫ് നാച്വറിന്റെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വംശനാശം നേരിടുന്ന ജീവികളുടെ എണ്ണം 40000 കടന്നു. ലോകത്താകമാനം ഉള്ള തുമ്പികളുടെ എന്ന, വൻ തോതിൽ കുറയാൻ ആരംഭിച്ചതിനെ തുടർന്നാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവഷൻ ഓഫ് നാച്വറിന്റെ ചുവന്ന പട്ടികയിൽ ആകെ 1.42 ലക്ഷം ജീവജാലങ്ങളാണ് ഉള്ളത്. ഇവയിൽ 40,084 ജീവജാലങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. ചതുപ്പ് പ്രദേശങ്ങളും പാടങ്ങളും നശിക്കുന്നതിനെ തുടർന്നാണ് തുമ്പികളുടെ എണ്ണം കുറയുന്നത്.


ALSO READ: Omicron Scare: വരുന്നത് 'കോവിഡ് സുനാമി', ശക്തമായ മുന്നറിയിപ്പുമായി WHO തലവന്‍


ചതുപ്പ് നിലങ്ങളും  പാടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടിയാണ് ഇത് വിരൽ ചൂണ്ടുന്നത്. ലോകത്താകമാനം 6016 ഓളം വര്‍ഗ്ഗങ്ങളില്‍പ്പെട്ട തുമ്പികളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 16 ശതമാനം വർഗങ്ങളിൽ പെട്ട തുമ്പികളും വംശനാശത്തിന്റെ വക്കിലാണ്. ചതുപ്പ് നിലങ്ങളും  പാടങ്ങളും നശിച്ചതോടെ പ്രത്യുത്പാദനം നടത്തുന്നത്തിന് സാഹചര്യമില്ലാത്തതാണ് ഇതിന് കാരണം.


ALSO READ: Viral Video: ഇരയെന്ന് കരുതി പാമ്പ് വിഴുങ്ങിയത് വലിയ പ്ലാസ്റ്റിക്, പുറത്തെടുക്കുന്നത് കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും, വീഡിയോ വൈറല്‍


 


പശ്ചിമേഷ്യയിൽ നിലവിലുള്ള തുമ്പി വർഗങ്ങളിൽ  നാലിലൊന്ന് വര്‍ഗ്ഗങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. അതേസയം വന നശീകരണവും ഇതിന് കാരണമാകുന്നുണ്ട്. അമേരിക്കയിൽ  തുമ്പികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിനുള്ള പ്രധാന കാരണം വനനശീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


ALSO READ: Shocking Viral Video: ശക്തമായ ഇടിമിന്നലില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട സെക്യൂരിറ്റിഗാര്‍ഡ്, വീഡിയോ വൈറല്‍


 


യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും തുമ്പികളിലാണ് പ്രധാനമായും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുമ്പികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാരുകളും മറ്റ് സംവിധാനങ്ങളും തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് മുന്‍ഗണന നൽകണമെന്ന് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.