Viral Video: ഇരയെന്ന് കരുതി പാമ്പ് വിഴുങ്ങിയത് വലിയ പ്ലാസ്റ്റിക്, പുറത്തെടുക്കുന്നത് കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും, വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ  വളരെ അത്ഭുതകരമായ  ഒരു ലോകമാണ്.  വിചിത്രമായ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞതാണ്‌ ഇത്.  ഇവിടെയെത്തുന്ന പല വീഡിയോകളും  വാര്‍ത്തകളും  നമ്മെ അത്ഭുതപ്പെടുത്തും.

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 08:20 PM IST
  • പാമ്പിന്‍റെ ഈ വീഡിയോ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.
  • രണ്ട് പേർ ചേർന്ന് ഒരു പാമ്പിന്‍റെ വായിൽ നിന്ന് വലിയ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ ...
Viral Video: ഇരയെന്ന് കരുതി പാമ്പ് വിഴുങ്ങിയത് വലിയ പ്ലാസ്റ്റിക്, പുറത്തെടുക്കുന്നത് കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും, വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയ  വളരെ അത്ഭുതകരമായ  ഒരു ലോകമാണ്.  വിചിത്രമായ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞതാണ്‌ ഇത്.  ഇവിടെയെത്തുന്ന പല വീഡിയോകളും  വാര്‍ത്തകളും  നമ്മെ അത്ഭുതപ്പെടുത്തും.

നാം  ഒരിയ്ക്കലും കണ്ടിട്ടില്ലാത്തതും കെട്ടിട്ടില്ലാത്തതുമായ  കാര്യങ്ങളാവും ഒരു പക്ഷെ നാം  സോഷ്യല്‍ മീഡിയയിലൂടെ  അറിയുന്നത്.  മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ  വൈറലാണ്.  വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍  തുടങ്ങിയവയുമായി ബന്ധപ്പട്ട വീഡിയോകള്‍ എന്തുമാകട്ടെ  സോഷ്യല്‍ മീഡിയയില്‍  വന്‍ പ്രചാരമാണ് ലഭിക്കുന്നത്.  

എന്നാല്‍, പാമ്പിന്‍റെ  ഈ വീഡിയോ തീർച്ചയായും  നിങ്ങളെ  അത്ഭുതപ്പെടുത്തും.  രണ്ട് പേർ ചേർന്ന് ഒരു  പാമ്പിന്‍റെ വായിൽ നിന്ന് വലിയ  പ്ലാസ്റ്റിക് നീക്കം ചെയ്യാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ ... 

യഥാർത്ഥത്തിൽ  സംഭവിച്ചത് ഇപ്രകരമാവാം... , ഇരയാണെന്ന് കരുതി  പാമ്പ് വളരെ വലിയ പ്ലാസ്റ്റിക് ക്ഷണം വിഴുങ്ങി. തുടർന്ന് അതിന്‍റെ ആരോഗ്യനില വഷളായി.  ചില മൃഗസ്നേഹികള്‍ ചേര്‍ന്ന്  ഏറെ നേരത്തെ ശ്രമത്തിനുശേഷം പാമ്പിന്‍റെ വായിൽ നിന്ന് പ്ലാസ്റ്റിക് പുറത്തെടുത്തു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meme wala (@memewalanews)

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meme wala (@memewalanews)

അലഞ്ഞു നടക്കുന്ന പശുക്കളും മറ്റും  പ്ലാസ്റ്റിക് വിഴുങ്ങാറുണ്ട്.  എന്നാല്‍, പാമ്പ് പ്ലാസ്റ്റിക് വിഴുങ്ങുക എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം പാമ്പുകൾ പലപ്പോഴും എലിയെയോ മറ്റ്  ചെറു ജീവികളെയോ ആണ് ഭക്ഷണമാക്കാറ്.   ചില പാമ്പുകള്‍ നമുക്കറിയാം മറ്റ് ചെറു പാമ്പുകളെ  ഇരയാക്കാറുണ്ട്,, പക്ഷെ അത് വളരെ വിരളമാണ്.  

എന്നാല്‍, ഈ വീഡിയോ പുറത്തു വന്നതോടെ എല്ലാവരും ആശ്ചര്യപ്പെടുകയാണ്.   പാമ്പിന്‍റെ വായിൽ നിന്ന് പ്ലാസ്റ്റിക് പുറത്തെടുക്കാൻ രണ്ട് പേർ  പരിശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.  ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവര്‍ക്ക്  പാമ്പിന്‍റെ  വയറ്റില്‍ കുടുങ്ങിയ വലിയ പ്ലാസ്റ്റിക്  വായിലൂടെ പുറത്തെടുക്കാന്‍ സാധിച്ചത്.  

രണ്ടു  ഭാഗമായാണ് ഈ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്‌. ഒന്നാമത്തെ ഭാഗത്ത് ഇപകരണങ്ങളുടെ   സഹായത്തോടെ പാമ്പിന്‍റെ വയറ്റില്‍ കുടുങ്ങിയത് എന്താണ് എന്ന് കണ്ടെത്തുകയാണ്. രണ്ടാമത്തെ ഭാഗത്ത് പ്ലാസ്റ്റിക് പുറത്തെടുക്കുന്നത്  കാണുവാന്‍ സാധിക്കും. 

ഈ വീഡിയോ പുറത്തുവന്നതോടെ ഇതെങ്ങനെ സംഭവിക്കുമെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു.  പാമ്പുകള്‍ പ്ലാസ്റ്റിക് വിഴുങ്ങുക എന്നത്  ആദ്യമായാണ് മിക്കവരും കേള്‍ക്കുന്നത്. 

എന്തായാലും പ്ലാസ്റ്റിക് വിഴുങ്ങിയ പാമ്പ്‌ ഏവരെയും  അത്ഭുതപ്പെടുത്തുകയാണ്. 
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കണ്ട് ആളുകൾ കമന്‍റ്  ബോക്സില്‍  ആശ്ചര്യം പ്രകടിപ്പിക്കുകയാണ്. 

മെമേവാലന്യൂസ്  (memewalanews) എന്ന അക്കൗണ്ടിലാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

ഇനി പറയൂ ഈ പാമ്പിന്‍റെ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു?

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News