ഒബാമയും മിഷേലുമാകുമോ ആര്‍ച്ചിയുടെ തല തൊടുക?
അതേസമയം, ഹാരിയുടെയും മെഗന്റെയും അടുത്ത സുഹൃത്തുകളായ ജോര്‍ജ്ജും അമല്‍ ക്ലൂനിയുമാകും തലതൊടുകയെന്നും റിപ്പോര്‍ട്ടുണ്ട്.
മെഗന് മാര്‍ക്കിളിന്റെയും ഹാരി രാജകുമാരന്റെയും പ്രിയ പുത്രന് ആര്‍ച്ചിയുടെ ജ്ഞാനസ്നാന വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മെയ് 7നാണ് മെഗനും ഹാരിയ്ക്കും ഓമനത്തമുള്ള ആണ്‍ക്കുഞ്ഞ് പിറന്നത്. അവര്‍ അവന് ആര്‍ച്ചി ഹാരിസന് മൗണ്ട്ബാറ്റന് വിന്‍ഡ്സര്‍ (Archie Harrison Mountbatten-Windsor) എന്ന പേരും നല്കി.
വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും കുഞ്ഞിനെ കാണിച്ച ശേഷമാണ് ആരാധകര്‍ക്കായി കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്.
ആര്ച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അച്ഛനായ ശേഷമുള്ള ആദ്യ ഫാദേഴ്സ് ഡേ ഹാരി ആഘോഷമാക്കിയത്. അച്ഛന്റെ വിരലുകളില്‍ മുറുകേ പിടിച്ച് മുഖം മറച്ച് കിടക്കുന്ന കുഞ്ഞ് ആര്‍ച്ചിയുടെ ചിത്ര൦ വൈറലാകുകയും ചെയ്തു.
യു.എസ് മദേഴ്സ് ഡേ ആയ മെയ് 12 ന് ആര്‍ച്ചിയുടെ കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍, കുഞ്ഞിന്റെ തലതൊട്ടപ്പനും തലതൊട്ടമ്മയും ആരാണെന്ന് അറിയാനാണ് ആകാംഷയോടെ ആരാധകര്‍ കാത്തിരിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പ്രിയപത്നി മിഷേലുമാകും കുഞ്ഞിനെ തല തൊടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഹാരിയുടെയും മെഗന്റെയും അടുത്ത സുഹൃത്തുകളായ ജോര്‍ജ്ജും അമല്‍ ക്ലൂനിയുമാകും തലതൊടുകയെന്നും റിപ്പോര്‍ട്ടുണ്ട്.
എന്താണേലും, ജൂലൈ ആദ്യവാരം കുഞ്ഞിന്റെ ജ്ഞാനസ്നാനം നടക്കുമെന്നും അതിനുള്ള ഒരുക്കത്തിലാണ് കൊട്ടാരമെന്നുമാണ് സൂചന. വിന്റസറിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വച്ചാകും ആര്‍ച്ചിയുടെ ജ്ഞാനസ്നാന കര്‍മ്മം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
1984ല്‍ ഹാരിയുടെ ജ്ഞാനസ്നാനവും 19 മെയ് 2018ല്‍ ഹാരിയുടെയും മെഗന്റെയും വിവാഹവും നടന്നത് ഇതേ ചാപ്പലില്‍ വച്ചായിരുന്നു.