റിയാദ്: രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി (Oman King) സുൽത്താൻ ഹെതം ബിൻ താരിഖ് തൈമൂർ അൽ സൈദ് മടങ്ങി. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ക്ഷണം സ്വീകരിച്ചാണ് ഒമാൻ ഭരണാധികാരി രണ്ട് ദിവസത്തെ സന്ദർശനം (Saudi visit) നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ 11, 12 തിയതികളിലാണ് ഒമാൻ ഭരണാധികാരി സൗദിയിൽ (Saudi arabia)സന്ദർശനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഒമാൻ ഭരണാധികാരി വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും തീരുമാനമായി. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികൾ സംയുക്തമായി പുറപ്പെടുവിച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


ALSO READ: UAE: ബക്രീദ് പ്രമാണിച്ച് നാലുദിവസത്തെ അവധി


രാഷ്ട്രീയ, സൈനിക, സുരക്ഷാ മേഖലകളിലെ (Security) ഏകോപനത്തെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒമാൻ-സൗദി ഏകോപന കൗൺസിൽ രൂപീകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനെ ഇരു രാജ്യങ്ങളും സ്വാ​​ഗതം ചെയ്തു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് അതിർത്തി കടന്നുള്ള യാത്രകൾ സു​ഗമമാക്കുന്നതിന് അതിർത്തി ചെക്ക് പോയിന്റുകൾ തുറക്കുന്നത് വേ​ഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകാനും ധാരണയായി.


സാമ്പത്തികം, വാണിജ്യം, നിക്ഷേപം, സുരക്ഷ, സാംസ്കാരിക-നയതന്ത്ര, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ഉറപ്പ് വരുത്തും. ഇതിനായി കരാറുകളും ധാരണാപത്രങ്ങളും പൂർത്തിയാക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.