Dubai: ബക്രീദ് പ്രമാണിച്ച് UAEയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു.
രണ്ടാമത്തെ വലിയ പെരുന്നാളായ ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. ജൂലൈ 19 മുതല്‍ 22 വരെയാണ് അവധി നല്‍കിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലിചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും ലഭിക്കുക. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിനോടകം അവധി പ്രഖ്യാപിച്ചിരുന്നു ഈ മാസം 19ന് അറഫാദിനം മുതല്‍ 22 വരെയാണ് സര്‍ക്കാര്‍ അവധിദിനങ്ങള്‍. ഫെഡറല്‍ അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, UAEയിലെ താമസക്കാര്‍ക്ക് ബലിപെരുന്നാള്‍ ആഘോഷത്തിന് വാരാന്ത്യ അവധികള്‍കൂടി ചേര്‍ത്ത് ആറുദിവസം ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ക്ക് ശേഷം ഞായറാഴ്ചയാവും മന്ത്രാലയങ്ങളും സ്ഥാപനങ്ങളും തുറക്കുക.
Also Read: UAE: Sinopharm വാക്സിന്‍ എടുത്തവര്‍ക്ക് ആറു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം
ബലിപെരുന്നാള്‍ ആഘോഷത്തിന് തുടര്‍ച്ചയായ ആറുദിവസം ജീവനക്കാര്‍ക്ക് ലഭിക്കുമെങ്കിലും കോവിഡ് വ്യാപനം മൂലം കൂടിച്ചേരലുകള്‍ക്കും മറ്റും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...