ന്യൂയോര്‍ക്ക്: കോവിഡിന്റെ (Covid 19) പുതിയ വകഭേദമായ ഒമിക്രോണിൽ (Omicron) പരിഭ്രാന്തി വേണ്ടെന്ന് യുഎസ് പ്രസിഡന്റ് (US President) ജോ ബൈഡൻ. പുതിയ വകഭേദം ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ബൈഡൻ (Joe Biden) പറഞ്ഞു. നിലവിൽ ലോക്ക്ഡൗൺ (Lockdown) ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്ക്ഡൗണോ കൂടുതൽ യാത്രാ നിരോധനങ്ങളോ ഏർപ്പെടുത്താതെ തന്നെ ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ നിലവിൽ യുഎസിന് സാധിക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. ആളുകള്‍ വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ വ്യാപനം നിയന്ത്രിക്കാൻ സാധിക്കും. 2 ഡോസ് വാക്സിൻ എടുത്തിട്ടും പുതിയ വകഭേദത്തെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും വാക്സിൻ എടുക്കാത്തവരാണെങ്കിൽ ആദ്യം അത് സ്വീകരിക്കുവെന്നും ബൈഡൻ പറഞ്ഞു.


Also Read: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം; രോഗം പിടിച്ച് നിർത്താൻ ലോകം നെട്ടോട്ടം ഓടുന്നു


നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനെതിരെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ ആന്റണി ഫൗസി പറഞ്ഞതായി ബൈഡൻ പറഞ്ഞു. ബൂസ്റ്റർ ഡോസ് എടുത്താൽ സംരക്ഷണം കൂടുമെന്നും കൂട്ടിച്ചേർത്തു. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരുന്നുണ്ടെന്നും ബൈഡന്‍ അറിയിച്ചു. 


Also Read: Omicron Covid Variant | ഓസ്ട്രേലിയയിലും ഒമിക്രോൺ വകഭേദം; ലോകം വീണ്ടും ആശങ്കയിൽ


അതേസമയം ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡന്‍ പറഞ്ഞു.


Also Read: Sputnik V | സ്പുട്നിക് വി ഒമിക്രോൺ വാരിയന്റിനെ പ്രതിരോധിക്കുമെന്ന് ​ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്


നിലവില്‍ ഒമിക്രോണ്‍ വകഭേദം (Omicron Variant) യുഎസില്‍ (US) റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനോടകം രാജ്യത്ത് പുതിയ വകഭേദം ഉണ്ടാകാമെന്ന് ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി. കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ്, യുകെ, മൊസാംബിക് എന്നിവയുൾപ്പെടെ 10-ലധികം രാജ്യങ്ങളിൽ Omicron വകഭേദം കണ്ടെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.