Omicron Covid Variant | ഓസ്ട്രേലിയയിലും ഒമിക്രോൺ വകഭേദം; ലോകം വീണ്ടും ആശങ്കയിൽ

ഇരു ഡോസ് വാക്സിനും സ്വീകരിച്ച ഇവരിൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലായിരുന്നു. നിലവിൽ ഇരുവരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 06:51 PM IST
  • ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയിൽസിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
  • ഇന്നലെ നവംബർ 27ന് ശനിയാഴ്ച എത്തിയ ഇവരിൽ നടത്തിയ പരിശോധന കോവിഡ് ബാധ സ്ഥരീകരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തുകയായിരുന്നു.
  • ഇരു ഡോസ് വാക്സിനും സ്വീകരിച്ച ഇവരിൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലായിരുന്നു.
  • നിലവിൽ ഇരുവരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Omicron Covid Variant | ഓസ്ട്രേലിയയിലും ഒമിക്രോൺ വകഭേദം; ലോകം വീണ്ടും ആശങ്കയിൽ

സിഡ്നി : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ വകഭേദം ഒമിക്രോൺ (Omicron Covid Variant) ഓസ്ട്രേലിയയിലും റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് മറ്റ് രാജ്യങ്ങളെ പോലെ രോഗവ്യാപനം തടയാൻ ഓസ്ട്രേലിയയും യാത്രവിലക്കുകൾ ഏർപ്പെടുത്തി തുടങ്ങി.

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയിൽസിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ നവംബർ 27ന് ശനിയാഴ്ച എത്തിയ ഇവരിൽ നടത്തിയ പരിശോധന കോവിഡ് ബാധ സ്ഥരീകരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തുകയായിരുന്നു. 

ALSO READ : Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം; രോഗം പിടിച്ച് നിർത്താൻ ലോകം നെട്ടോട്ടം ഓടുന്നു

ഇരു ഡോസ് വാക്സിനും സ്വീകരിച്ച ഇവരിൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലായിരുന്നു. നിലവിൽ ഇരുവരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 260 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ ഇരുവരെയും കൂടാതെ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 പേരും കൂടി ഓസ്ട്രേലിയയിൽ പ്രവേശിച്ചിരുന്നു. ഇവരും ക്വാറന്റീനിൽ തുടരുകയാണ്.

ഏറ്റവും അവസാനമായി പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഒമിക്രോൺ ആദ്യം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ, ബ്രിട്ടൺ, ജർമനി, ഇറ്റലി, ബെൽജിയം, ബോട്സ്വനാ, ഇസ്രയേൽ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ALSO READ : Omicron covid variant | ന്യൂയോർക്കിൽ കോവിഡ് കേസുകളിൽ വർധന; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒമിക്രോൺ സ്ഥിരീകരിച്ചതിനെ പിന്നാലെ രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വാക്‌സിന് ഈ രോഗബാധ പ്രതിരോധിക്കാൻ കഴിയുമോയെന്നുള്ളതാണ് ഇപ്പൊൾ  നേരിടുന്ന ഏറ്റവും വലിയ ആശങ്കയെന്ന് വിദഗ്ദ്ധർ പറഞ്ഞു. ഇതിന് ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിൽ രോഗം പരത്താൻ കഴിയുമെന്ന് ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞു.  

അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ കോവിഡ്  വകഭേദം യൂറോപ്പിലും കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

ALSO READ : Omicron Covid Variant| യഥാർത്ഥ ഭീകരത ഇപ്പോഴും അറിയില്ല, ഒമിക്രോൺ എന്ന അപകട വൈറസ്

ബെൽജിയത്തിലാണ്  ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദത്തിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ  വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

കൂടുതൽ അപകടകാരിയായ കൊറോണ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്  ഏര്‍പ്പെടുത്തി.  യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. കോവിഡിന്‍റെ പുതിയ  വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News