Omicron: ഒമിക്രോൺ പരിഭ്രാന്തിക്കിടയിലും സന്തോഷ വാർത്ത; കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഫലപ്രദമെന്ന് Moderna
Omicron: ഒമിക്രോണിന്റെ പരിഭ്രാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ ഇതാ ഒരു പ്രതീക്ഷയുടെ തിളക്കം. കോവിഡ്19 വാക്സിന്റെ ബൂസ്റ്റർ ഡോസ് ഒമിക്രോൺ വേരിയന്റിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ മോഡേണ നൽകിയിരിക്കുകയാണ്.
വാഷിംഗ്ടൺ: Covid19 Booster Dose: കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ ദിനംപ്രതി ജനങ്ങളിൽ ഭീതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മോഡേണ (Moderna) ഇപ്പോൾ ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ്.
മോഡേണ എന്താണ് പറഞ്ഞത്? (What did Moderna say?)
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ഒമിക്രോൺ (Omicron) വേരിയന്റിനെതിരെ കോവിഡ്19 ന്റെ ബൂസ്റ്റർ ഡോസ് സംരക്ഷണം നൽകുമെന്നാണ് കേംബ്രിഡ്ജ് ആസ്ഥാനമായുള്ള യുഎസ് ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്നോളജി കമ്പനിയായ മോഡേണ അറിയിച്ചിട്ടുണ്ട്.
ബൂസ്റ്ററിന്റെ പകുതി ഡോസ് ഒമിക്രോണിനോട് പോരാടാൻ കഴിവുള്ള ന്യൂട്രൽ ആന്റിബോഡികളുടെ അളവിൽ 37 മടങ്ങ് വർദ്ധനവിന് കാരണമായതായി ലാബ് പരിശോധനകൾ (Lab Tests) തെളിയിച്ചതായി മോഡേണ വ്യക്തമാക്കിയിട്ടുണ്ട്. ബൂസ്റ്ററിന്റെ ഫുൾ ഡോസിന്റെ പ്രഭാവം ഇതിലും വലുതായിരുന്നു ഇത് ആന്റിബോഡി അളവിൽ 83 മടങ്ങ് വർദ്ധനവിന് കാരണമാകുമെന്നും മോഡേണ പറയുന്നു.
വിവരങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു (Data announced in press release)
മോഡേണ ഒരു പ്രസ് റിലീസിലൂടെയാണ് പ്രാഥമിക ലബോറട്ടറി ഡാറ്റ (preliminary laboratory) വ്യക്തമാക്കിയത്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ ശാസ്ത്രീയമായി അന്വേഷിക്കപ്പെട്ടിട്ടില്ല. എന്നാൽ മോഡേണയുടെ അഭിപ്രായത്തിൽ ബൂസ്റ്റർ ഡോസിന്റെ പ്രാരംഭ ഡാറ്റ Omicron-ൽ നല്ല ഫലങ്ങൾ കാണിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കുമെന്നാണ്.
Also Read:Omicron Update | കേരളത്തിൽ 4 പേർക്ക് കൂടി ഒമിക്രോൺ; സംസ്ഥാനത്തെ ആകെ കേസുകൾ 15 ആയി
ഒമിക്രോൺ ഇന്ത്യയിൽ അതിവേഗം മുന്നേറുന്നു (Omicron cases increasing in India)
ഇന്ത്യയിലും ഒമിക്രോണിന്റെ ഭീഷണി അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്സവ സീസൺ കണക്കിലെടുത്ത് ഗുജറാത്ത് സർക്കാർ തിങ്കളാഴ്ച രാത്രി മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 8 നഗരങ്ങളിൽ ഈ നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ തുടരും. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് സർക്കാർ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. കർഫ്യൂ സമയത്ത്
ഗുജറാത്തിലെ ഏത് നഗരങ്ങളിലാണ് കർഫ്യൂ (Curfew in which cities of Gujarat)
അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, ഗാന്ധി നഗർ, വഡോദര, ഭാവ്‌നഗർ, ജാംനഗർ, ജുനാഗഡ് എന്നിവ ഉൾപ്പെടുന്ന ഗുജറാത്തിലെ 8 നഗരങ്ങളിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ഗുജറാത്ത് സർക്കാർ പറയുന്നതനുസരിച്ച് കർഫ്യൂ രാത്രി 1 മണി മുതൽ പുലർച്ചെ 5 മണി വരെയായിരിക്കുമെന്നും ഈ സമയത്ത് അവശ്യ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ആളുകളെ ഒഴികെ ആരെയും അനാവശ്യമായി പുറത്ത് കറങ്ങാൻ അനുവദിക്കില്ലെന്നുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...