Omicron Covid Variant| യഥാർത്ഥ ഭീകരത ഇപ്പോഴും അറിയില്ല, ഒമിക്രോൺ എന്ന അപകട വൈറസ്
നിലവിൽ യൂറോപ്പിനെയാകെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്ന ഡെൽറ്റ വകഭേദവും ഇതേ സീരിസിൽ ഉൾപ്പെടുന്നവ തന്നെയാണ്
വീണ്ടും ആശങ്കകൾക്ക് തുടക്കമിട്ട് ഒരു കോവിഡ് വകഭേദം കൂടി ലോകത്ത് കണ്ടെത്തി കഴിഞ്ഞു. B.1.1.529 എന്ന കോവിഡ് വകഭേദത്തിന് ഐക്യരാഷ്ട്രസഭ നൽകിയ പേര് ഒമിക്രോൺ എന്നാണ്. വൈറസിൻറെ യഥാർത്ഥ അപകടം ഇപ്പോഴും അഞ്ജാതനമാണെങ്കിലും വളരെ വേഗത്തിൽ പടരാൻ ശേഷിയുള്ള വൈറസാണിതെന്നാണ് ഗവേഷകർ പറയുന്നത്.
നിലവിൽ യൂറോപ്പിനെയാകെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്ന ഡെൽറ്റ വകഭേദവും ഏതാണ്ട് ഇതേ സീരിസിൽ ഉൾപ്പെട്ടവ തന്നെയാണ്. ഒമിക്രോണിൻറെ പ്രത്യാഘാതം കണ്ടെത്തിയിട്ടില്ലെങ്കിലും രോഗം വന്ന് പോയവരെ വീണ്ടും രോഹഗബാധിതരാക്കാൻ ഇതിന് കഴിയുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Alo Read: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
വാക്സിനുകൾ പുതിയ വേരിയൻറിന് ഫല പ്രദമാണോ എന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇതിന് ഇനിയും കുറഞ്ഞത് ഒരാഴ്ചെയെങ്കിലും വേണ്ടി വന്നേക്കും. ദക്ഷിണാഫ്രിക്കയിൽ രണ്ട് ദിവങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ നവംബർ 24-നാണ് പുതിയ വൈറസ് വകഭേദത്തിനെ കണ്ടെത്തിയത്. നവംബർ 9-ന് പരിശോധനക്കെടുത്ത സാമ്പിളിലാണ് പുതിയ വൈറസിൻറെ സാന്നിധ്യം സ്ഥിരീകരിച്ചത്.
Omicron
ഗ്രീക്ക് ആൽഫബെറ്റിലെ 15ാമത് അക്ഷരമായാണ് ഒമിക്രോണിനെ കണക്കാക്കുന്നത്. ടെക്നിക്കൽ പദമെന്ന രീതിയിലാണ് ഇതിനെ ഉപയോഗിക്കുന്നതും. ലളിതമായി പറഞ്ഞാൽ ഇതൊരു ഗ്രീക്ക് പദമാണ്.
Also Read: Kerala Covid Update| സംസ്ഥാനത്തെ കോവിഡ് രോഗ ബാധിതർ 4677, ആകെ കോവിഡ് മരണങ്ങൾ 355-ൽ
നിലവിൽ
പുതിയ വേരിയൻറ് റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. യു.എ.ഇ അടക്കം ഗൾഫ് രാജ്യങ്ങൾ യാത്ര നിയന്ത്രണം, പ്രവേശന നിയന്ത്രണങ്ങൾ എന്നിവയും നടപ്പാക്കി കഴിഞ്ഞു. ലോകം വീണ്ടും ആശങ്കയിലേക്ക് കൂപ്പുകുത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...