തിരുവനന്തപുരം: ഇന്ന് 4677 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂർ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂർ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസർഗോഡ് 86 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 355 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,125 ആയി.
ALSO READ: Kerala Covid Update| ഇന്ന് മാത്രം 4972 പേര്‍ക്ക് കോവിഡ്,രോഗമുക്തി നേടിയവര്‍ 5978
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4320 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 308 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6632 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 812, കൊല്ലം 748, പത്തനംതിട്ട 312, ആലപ്പുഴ 136, കോട്ടയം 786, ഇടുക്കി 290, എറണാകുളം 947, തൃശൂർ 695, പാലക്കാട് 285, മലപ്പുറം 160, കോഴിക്കോട് 772, വയനാട് 182, കണ്ണൂർ 437, കാസർഗോഡ് 70 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 49,459 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,35,384 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.
ALSO READ: Delhi dengue cases | ഡൽഹിയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 7000ൽ അധികം പേർക്ക്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,347 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,64,542 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4805 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 285 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...