ജെനീവ: കോവിഡിന്റെ മുൻ വകഭേദങ്ങളെ അപകേഷിച്ച് ഒമിക്രോൺ വകഭേദം ​ഗുരുതരമല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ, വ്യാപനം അതിവേ​ഗമാണ്. ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയതായി ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച, യുഎസിൽ 24 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം കോവിഡ് കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്‌ചയിൽ ആഗോള കേസുകളുടെ എണ്ണം 71 ശതമാനം വർധിച്ചതായും അമേരിക്കയിൽ കോവിഡ് കേസുകൾ 100 ശതമാനത്തോളം വർധിച്ചതായും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഗുരുതരമായ കേസുകളിൽ, 90 ശതമാനം വാക്സിനേഷൻ എടുക്കാത്തവരാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.


ALSO READ: Omicron | ഒമിക്രോൺ വ്യാപനം; മുംബൈയിൽ കർശന നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ


ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ ​ഗുരുതരമല്ലെന്ന് തോന്നാം. പ്രത്യേകിച്ച് വാക്സിനേഷൻ എടുത്തവരിൽ ഇത് അധികം ​ഗുരുതരാവസ്ഥ സൃഷ്ടിക്കില്ല. എന്നാൽ, ഇക്കാരണങ്ങളാൽ ഒമിക്രോൺ തീർത്തും സൗമ്യമാണെന്ന് അഭിപ്രായപ്പെടാൻ സാധിക്കില്ലെന്ന് ഡോ ടെഡ്രോസ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡിന്റെ മുൻ വകഭേദങ്ങളെ പോലെ തന്നെ ഒമിക്രോണും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തിൽ എത്തിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നുണ്ട്. വാസ്തവത്തിൽ കേസുകളുടെ എണ്ണം അതിവേ​ഗം കൂടുകയാണ്. ഇത് ലോകത്തെ ആരോ​ഗ്യ സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കും.


പൂർണ്ണമായും വാക്സിനേഷൻ എടുത്താലും ഒമിക്രോൺ ബാധിക്കാം. എന്നിരുന്നാലും, വാക്സിനുകൾ ഇപ്പോഴും നിർണായകമാണ്, കാരണം അവ ഗുരുതരമായ അവസ്ഥയിൽ നിന്ന് സംരക്ഷിക്കും. വ്യാഴാഴ്ച യുകെയിൽ 179,756 കേസുകളും 231 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ജീവനക്കാരുടെ അഭാവവും കോവിഡ് കാരണം വർധിച്ചുവരുന്ന സമ്മർദ്ദവും മൂലം നിരവധി ആശുപത്രികൾ അടിയന്തര സാഹചര്യം നേരിടുകയാണ്. കോവിഡ് വർധനവിനെ തുടർന്ന് ഈ മാസം ആശുപത്രികൾക്ക് കഠിനമായിരിക്കുമെന്ന് ഫ്രാൻസിന്റെ ആരോഗ്യമന്ത്രി ഒലിവിയർ വെരാൻ മുന്നറിയിപ്പ് നൽകി. ഫ്രാൻസിൽ വ്യാഴാഴ്ച 2,61,000 കേസുകൾ റിപ്പോർട്ട് ചെയ്തു.


ALSO READ: Covid ബാധിതനുമായി സമ്പർക്കം പുലർത്തിയാലും പരിശോധന ആവശ്യമില്ല, സത്യേന്ദ്ര ജെയിൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? അറിയാം


രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനം നിലവിൽ വലിയ സമ്മർദ്ദത്തിലാണെന്ന് സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക് പറഞ്ഞു. വ്യാഴാഴ്ച രാജ്യത്ത് 9,000-ത്തിലധികം കേസുകൾ രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനായി പാശ്ചാത്യ രാജ്യങ്ങൾ വാക്‌സിനുകൾ പൂഴ്‌ത്തി വച്ചില്ലെങ്കിൽ 2022-ൽ ലോകത്തെ മുഴുവൻ പ്രായപൂർത്തിയായ ജനങ്ങൾക്കും വാക്സിനേഷൻ നൽകാൻ സാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.