യുകെയ്ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി ഡെൻമാർക്ക്. റെക്കോർഡ് കേസുകൾ ഉണ്ടായിരുന്നിട്ടും, എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കുന്ന ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഡെൻമാർക്ക്. ഒമിക്രോൺ വകഭേദത്തെ നേരിടാൻ വേണ്ട ഉയർന്ന വാക്സിനേഷൻ നിരക്ക് രാജ്യത്തുണ്ടെന്ന് കണക്കിലെടുത്താണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുന്നുവെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്‌സന്‍ അറിയിച്ചു. മാസ്ക് അടക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഡെൻമാർക്ക് പിൻവലിച്ചു. നിശാ ക്ലബ്ബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവര്‍ക്കും 3 ഡോസ് വാക്‌സിന്‍ കിട്ടിയതിനാല്‍ ഇനി നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.


Also Read: Omicron World Update: ഒമിക്രോണ്‍ പല രാജ്യങ്ങളിലും അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല, മുന്നറിയിപ്പ് നല്‍കി WHO


വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് രാജ്യത്തിന്റെ അതിർത്തികളിൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കും. ഡെൻമാർക്കിൽ പ്രതിദിനം 40,000-50,000 പുതിയ കോവിഡ് കേസുകൾ അല്ലെങ്കിൽ രാജ്യത്തെ 5.8 ദശലക്ഷം നിവാസികളിൽ ഒരു ശതമാനം പേരിൽ കോവിഡ് രജിസ്റ്റർ ചെയ്യുന്നതിനിടെയാണ് ഈ ഇളവുകൾ രാജ്യത്ത് വരുത്തിയിരിക്കുന്നത്. 


പ്രായമായവരിൽ നിരവധി പേർക്ക് ബൂസ്റ്റർ ഡോസ് ഉൾപ്പെടെ നൽകി കഴിഞ്ഞുവെന്ന് റോസ്‌കിൽഡ് സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് ലോൺ സൈമൺസെൻ എഎഫ്‌പിയോട് പറഞ്ഞു. 60 ശതമാനത്തിലധികം ഡെന്മാർക്കുകാർക്ക് മൂന്നാമത്തെ ഡോസ് ലഭിച്ചു.


Also Read: Extraordinary Talents | കീബോർഡ് കണ്ണുകെട്ടി തലതിരിച്ചുവച്ച് വായിക്കും അമല; ചെറുപ്രായത്തിൽ നേടിയത് ഇരട്ട റെക്കോർഡുകൾ!


അടുത്തിടെ കൊവിഡ് ബാധിച്ചവർ ഉൾപ്പെടെ, ജനസംഖ്യയുടെ 80 ശതമാനവും ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ അധികാരികൾ കണക്കാക്കുന്നു.“വാക്സിനേഷൻ എടുത്തവർക്ക് ഒമിക്രോൺ ഗുരുതരമായ രോഗമല്ല, നിയന്ത്രണങ്ങൾ നീക്കുന്നത് ന്യായമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” സൈമൺസെൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.