Omicron Scare| ഞെട്ടിക്കുന്ന കണക്കുകൾ, 24 മണിക്കൂറിൽ 12000 ഒമിക്രോൺ കേസുകൾ
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 37,101 കേസുകളാണ്
United Kingdom: ഒമിക്രോൺ ഭീതിയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12000 കേസുകളാണ് ലണ്ടനിൽ റിപ്പോർട്ട് ചെയ്തത്. കൃത്യമായ കണക്ക് പ്രകാരം 12,133 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 37,101 കേസുകളാണ്. ഇതിനിടയിൽ ഒരു ഒമിക്രോൺ മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തതിട്ടുണ്ട്.
അതേസമയം ഒമിക്രോൺ ഭീതിയിൽ നെതർലാൻറ് അടക്കമുള്ള രാജ്യങ്ങൾ ലോക്ക് Lock Down-ലേക്ക് നീങ്ങുന്നതാണ് ആലോചിക്കുന്നത്. യു.കെ അടക്കമുള്ള രാജ്യങ്ങൾ അടുത്ത കോവിഡ് തരംഗത്തിന് സാധ്യതയാണ് മുന്നിൽ കാണുന്നത്.
യു.കെയിൽ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷവും കടന്നിട്ടുണ്ട്.ഒമിക്രോൺ കോവിഡ് വകഭേദം ആഗോളത്തലത്തിൽ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...