മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാരം ട്രോയ് കോട്സർ നേടി. കോഡ എന്ന ചിത്രത്തിലൂടെയാണ് ട്രോയ് കോട്സർ പുരസ്കാരം സ്വന്തമാക്കിയത്. ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്സർ. മികച്ച സഹനടിക്കുള്ള ഓസ്കർ അരിയാന ഡിബോസ് നേടി. വെസ്റ്റ് സൈസ് സ്റ്റോറിയിലെ അഭിനയത്തിനാണ് അരിയാന ഡിബോസ് മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം നേടിയത്.


ദ പവർ ഓഫ് ഡോ​ഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്കാരം ജെയ്ൻ കാംപിയോൺ നേടി. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ കെന്നെത്ത് ബ്രനാ​ഗ് നേടി. ബെൽഫാസ്റ്റിന്റെ രചനയാണ് ബ്രനാ​ഗിനെ പുരസ്കാരത്തിന് അർഹനാക്കിയത്. എൻകാന്റോ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്കർ നേടി.