ബീജിങ്: ചൈനയിലെ സിച്ചുവാന്‍ പ്രവശ്യയിലെ മാക്‌സിയന്‍ കൗണ്ടിയിലുണ്ടായ മണ്ണിടിച്ചലില്‍ 140 പേരെ കാണാതായി. 46 വീ​ടു​ക​ൾ മ​ണ്ണി​ന​ടി​യി​ലാ​യി. സി​ച്ചു​വാ​ൻ പ്ര​വി​ശ്യ​യി​ൽ മാ​ക്സി​യാ​നി​ലെ സി​ൻ​മോ​യി​ൽ‌ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ടി​ബറ്റൻ മ​ല​നി​ര​ക​ളി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ല​യു​ടെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസും അഗ്‌നിശമനസേനയും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ മലയുടെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ പ്രദേശത്തെ പുഴയുടെ ഒഴുക്ക് രണ്ടു കിലോമീറ്ററോളം നീളത്തില്‍ തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനൊപ്പം വലിയ പാറകളും ഉരുണ്ടു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.


കനത്ത മഴയും മണ്ണിടിച്ചിലും ചൈനയിലെ മലമ്പ്രദേശങ്ങളിലെ നിത്യ സംഭവമാണ്. ജനുവരിയില്‍ ഉണ്ടായ സമാനമായ മണ്ണിടിച്ചിലില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.