ഇസ്ലാമാബാദ്: അതിര്‍ത്തി ലംഘിക്കുന്ന ഏത് ഡ്രോണ്‍ വിമാനവും, അമേരിക്കയുടേതടക്കം വെടിവെച്ചിടാന്‍ ഉത്തരവിട്ട് പാകിസ്താന്‍ വ്യോമാസേന മേധാവി സൊഹെയ്ല്‍ അമന്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്‌ഗാന്‍ - പാക് അതിര്‍ത്തിയില്‍ അമേരിക്കയുടെ ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വ്യോമസേനാ മേധാവിയുടെ നിര്‍ണായകമായ ഈ ഉത്തരവ്. 


അമേരിക്കന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നതിനെ പാകിസ്താന്‍ മുന്‍പും പരസ്യമായി എതിര്‍ത്തിട്ടുണ്ടെങ്കിലും ഡ്രോണുകളെ വെടിവെച്ചിടുമെന്ന നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായാണ്. 


വ്യോമാതിര്‍ത്തി ലംഘിക്കുവാന്‍ ആരേയും ഞങ്ങള്‍ അനുവദിക്കില്ല. അമേരിക്കയുടേതടക്കം വ്യോമാതിര്‍ത്തിലംഘിച്ചു പാകിസ്താനിലേക്ക് പ്രവേശിക്കുന്ന എല്ലാ ആളില്ലാ വിമാനങ്ങളും വെടിവെച്ചിടാന്‍ ഞാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് പാക് വ്യോമസേനാ മേധാവി മാര്‍ഷല്‍ സൊഹൈല്‍ അമന്‍ പറഞ്ഞിരിക്കുന്നത്.