Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക് നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്
ഹിന്ദു ദൈവത്തെ നിന്ദിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയ യില്‍ പങ്കുവെച്ച് പാക് നിയമവിദഗ്ധന്‍.
Islamabad: ഹിന്ദു ദൈവത്തെ നിന്ദിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയ യില്‍ പങ്കുവെച്ച് പാക് നിയമവിദഗ്ധന്‍.
പാകിസ്ഥാനിലെ ലെ രാഷ്ട്രീയ പ്രവര്‍ത്തകനും നിയമവിദഗ്ധനുമായ ആമിര്‍ ലിയാഖ്വാത്ത് ഹുസൈനാണ് ഹിന്ദു ദൈവത്തെ നിന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്. സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്ത് മാപ്പപേക്ഷിക്കുകയായിരുന്നു..
പാക് മുന്‍ മുഖ്യമന്ത്രി നവാസ് ഷെരീഫിന്‍റെ മകളും പ്രതിപക്ഷ നേതാവുമായ മറിയം നവാസിനെ പരിഹസിച്ചുകൊണ്ടായിരുന്നു ആമിറിന്‍റെ പോസ്റ്റ്. അടുത്ത തിരഞ്ഞെടുപ്പില്‍ അഴിമതി നടത്തിയാല്‍ തന്‍റെ മറ്റൊരു മുഖം കാണേണ്ടി വരുമെന്ന് പാക് സര്‍ക്കാറിന് മറിയം താക്കീത് നല്‍കിയിരുന്നു. മറിയത്തെ പരിഹച്ചു കൊണ്ടായിരുന്നു ആമിര്‍ ലിയാഖ്വാത്ത് ഹുസൈന്‍ "മറിയത്തിന്‍റെ മറ്റൊരു മുഖം എന്ന രീതിയില്‍ കാളി ദേവിയുടെ മുഖം " ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Also read: Wild life news: 35 കിലോ കമ്പിളിരോമവുമായി നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
എന്നാല്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കടുത്തപ്പോള്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിന് ക്ഷമചോദിക്കുന്നുവെന്ന് ട്വീറ്ററില്‍ കുറിച്ച് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു....
മതപണ്ഡിതനായ ആമിറിന് മറ്റ് മതങ്ങളെ ബഹുമാനിക്കാന്‍ അറിയില്ലെന്നും പോസ്റ്റ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ മതനിന്ദ കുറ്റത്തിനെതിരെ പരാതി നല്‍കുമെന്നുമുള്ള പ്രതികരണങ്ങളാണ് വന്നത്. തുടര്‍ന്ന് ആമിര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിന് ക്ഷമചോദിക്കുന്നുവെന്നാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...