ഇസ്ലാമബാദ് :  പ്രതിപക്ഷത്തിന് മുന്നിൽ പുതിയ ഓഫർ വച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതിപക്ഷം നിലവിൽ നൽകിയിരിക്കുന്ന അവിശ്വാസപ്രമേയം പിൻവലിച്ചാൽ തെരഞ്ഞെടുപ്പ് നേരത്തെ ആക്കാമെന്ന നിർണായക പ്രഖ്യാപനമാണ് ഇമ്രാൻ നടത്തിയിരിക്കുന്നത്. അവിശ്വാസത്തിലൂടെ പുറത്തു പോകുന്നതിനുള്ള എല്ലാ സാധ്യതയും നിലനിൽക്കുമ്പോഴാണ് ഇമ്രാന്റെ പുതിയ നീക്കം. 
ഇമ്രാനുമായി അടുത്ത വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ ധാരണപ്രകാരം പ്രതിപക്ഷ സഖ്യം നൽകിയ അവിശ്വാസ പ്രമേയം പിൻവലിച്ചാൽ ഇമ്രാൻ ഖാൻ പാകിസ്ഥാൻ ദേശീയ അസംബ്ലി പിരിച്ചുവിടും. ഇതോടെ തെരഞ്ഞെടുപ്പിനെ നേരിട്ട് പുതിയ സർക്കാരിന് ഭരണമേൽക്കാമെന്ന സാഹചര്യം വരും.


ALSO READ : Imran Khan Resignation : ഭൂരിപക്ഷം നഷ്ടമായി ഇമ്രാൻ; പാകിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍


പാകിസ്ഥാനിലെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിൽ ഇമ്രാൻ ഖാൻ സർക്കാർ പരാജയമാണെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഇമ്രാൻ സർക്കാരിന് ഇല്ല. 


342 അംഗങ്ങളുള്ള അസംബ്ലിയിൽ 172 പേർ വോട്ട് ചെയ്താൽ അവിശ്വാസപ്രമേയം പാസാകും. 155 പേരാണ് ഇമ്രാന്റെ പാർട്ടിയിലുള്ളത്. പുറത്തുനിന്നുള്ള മറ്റു ചെറു പാർട്ടികളിലെ 23 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഭരണം നടത്തുന്നത്. പാർട്ടിയിൽ തന്നെ പലരും ഇമ്രാൻ ഖാനെതിരെ വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 


ALSO READ : Imran Khan : ഇമ്രാൻ ഖാന് ആശ്വാസം; അവിശ്വാസ പ്രമേയം പരിഗണിച്ചില്ല


പ്രധാനമന്ത്രി പദത്തിൽ നിന്ന് ഇമ്രാൻ ഒഴിയണമെന്ന് മുൻപ് സൈന്യവും ആവശ്യപ്പെട്ടിരുന്നു. ഈ വർഷം ഓഗസ്റ്റിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താമെന്ന ധാരണയാണ് ഇമ്രാൻ ഖാനുമായി അടുത്തവർ പ്രതിപക്ഷ സഖ്യത്തിന് നൽകിയിരിക്കുന്നത്. 


കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പാകിസ്ഥാൻ സൈനിക തലവൻ ജനറൽ ഖ്വമർ ജാവേദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൈന്യത്തിന്റെ സഹകരണം ഉറപ്പിക്കാതെ പാകിസ്ഥാനിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങില്ലെന്ന് ഇമ്രാന് അറിയാം. സ്വതന്ത്ര രാഷ്ട്രമായി പാകിസ്ഥാൻ മാറിയ ശേഷമുള്ള ചരിത്രത്തിൽ പകുതിയിൽ അധികവും സൈന്യമാണ് അവിടെ ഭരണം നടത്തിയിരുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.