ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭരണപ്രതിസന്ധി തുടരുന്നു. സർക്കാരിനെതിരെ ദേശീയ അസംബ്ലി അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് തേടാനിരിക്കേ ഇമ്രാൻ ഖാൻ അടിയന്തര മന്ത്രിസഭാ യോ​ഗം വിളിച്ചു. ഇന്ന് ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്യും. പാർട്ടി എംപിമാർ തലസ്ഥാനത്തെത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന് പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്. പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഇത് റദ്ദാക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പിനെ നേരിടാനും സുപ്രീംകോടതി ഉത്തരവിട്ടു. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇമ്രാൻ ഖാന് വലിയ തിരിച്ചടിയാണ് നേരിട്ടത്.


വിദേശ ശക്തിയുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാന്‍ ആവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ക്വസിം സൂരി നിലപാടെടുത്തത്. അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ വലിയ പ്രതിഷേധം ഉയർന്നു. ഇതിന് പിന്നാലെ ഇമ്രാൻ ഖാൻ പ്രസിഡൻ്റിനെ കണ്ട് അസംബ്ലി പിരിച്ച് വിടാൻ ആവശ്യപ്പെടുകയും രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇമ്രാൻ ഖാന്റെ ഈ നീക്കങ്ങൾക്ക് സുപ്രീംകോടതി വിധി വലിയ തിരിച്ചടിയായിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.