Karachi: Daniel Pearl എന്ന മാധ്യമപ്രവർത്തകന്റെ കൊലപാതകക്കേസിൽ (Murder) ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്ന അഹമ്മദ് ഒമർ ഷെയ്‌ഖിനെ ഉടൻ വിട്ടയയ്ക്കാൻ പാകിസ്താൻ സുപ്രീം കോടതി (Supreme Court) ഉത്തരവിട്ടു. സിന്ധ് ഗവണ്മെന്റ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് പാകിസ്താൻ കോടതി ഈ ഉത്തരവിട്ടത്. 

 

വാൾ സ്ട്രീറ്റ് മാധ്യമപ്രവർത്തകനായിരുന്ന ഡാനിയേൽ പേളിനെ ഇസ്ലാമിക് മിലിറ്റന്റ്‌സിനെതിരെ (Islamic Militants) അന്വേഷണം നടത്തിയതിന് 2002ൽ കറാച്ചിയിൽ (Karachi) നിന്ന് തട്ടികൊണ്ട് പോകുകയായിരുന്നു. അതിന് ഏകദേശം ഒരു മാസത്തിന് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു എന്നാൽ തുടർന്ന് പേളിനെ ശിരഛേദം നടത്തി കൊല്ലുന്ന വീഡിയോ യുഎസ് കോൺസുലേറ്റിൽ (US Consulate)എത്തിച്ചു. 

 


 

18 വർഷങ്ങളായി കുറ്റം നിഷേധിച്ചിരുന്ന  അഹമ്മദ് ഒമർ ഷെയ്‌ഖ് 2019ൽ ഒരു എഴുത്തിലൂടെ തനിക്ക് കേസിൽ ചെറിയ പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തി. രണ്ട് ആഴ്ച മുമ്പാണ് ഈ കത്ത് കോടതി (Court) മുമ്പാകെ ഹാജരാക്കിയത്. ബുധനാഴ്ച ഷെയ്‌ഖിന്റെ അഭിഭാഷകർ ഇത് ഷെയ്ഖ് തന്നെയാണ് എഴുതിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 


 

കീഴ്കോടതി മുമ്പ് തന്നെ ഷെയ്‌ഖിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഇതിൽ തൃപ്തരാകാതിരുന്ന പേളിന്റെ കുടുംബവും ഗവൺമെന്റും സുപ്രീം കോടതിയിൽ (Supreme Court) ഹർജ്ജി നൽകുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക