പെഡ്രോ കാസിലോയെ പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിന്ന് പുറത്താക്കിയതിന് പിന്നാലെ ദിന ബൊലുയർട്ടെ ചുമതലയേറ്റു. പെറുവിന്റെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റാണ് ദിന ബൊലുയർട്ടെ  . പ്രതിപക്ഷ ആധിപത്യമുള്ള കോൺഗ്രസിനെ പിരിച്ചുവിടുകയാണെന്നും, രാജ്യത്ത് കർഫ്യു ഏർപ്പെടുത്തുകയാണെന്നും രാജ്യത്തിനെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു  പെഡ്രോ കാസിലോയെ പുറത്താക്കിയത്. തുടർന്ന് തന്റെ ഉത്തരവ് അനുസരിച്ചായിരിക്കും ഭരണം എന്നും കാസിലോ പ്രഖ്യാപിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെ കോൺഗ്രസ് സഭ അംഗങ്ങൾ ഒത്ത് ചേരുകയും കുറ്റവിചാരണ നടത്തി പെഡ്രോ കാസിലോയെ പുറത്തക്കുകയും ആയിരുന്നു. 130 അംഗങ്ങൾ ഉള്ള കോൺഗ്രസിൽ നിന്ന് 101 പേരുടെ പിന്തുണയോട് കൂടിയാണ് പെഡ്രോ കാസിലോയെ പുറത്താക്കിയത്. അധികാരം ഉപയോഗിക്കാനുള്ള ധാർമ്മികമായ  കഴിവ് ഇല്ലെന്ന് ചൂണ്ടി കാട്ടിയായിരുന്നു കാസിലോയെ പുറത്താക്കിയത്. കാസിലോയുടെ ഭരണ കാലത്ത് അദ്ദേഹത്തിനെതിരെ മൂന്ന് അന്വേഷണവും അഞ്ച് മന്ത്രിസഭാ പുനഃസംഘടനകളും വൻതോതിലുള്ള പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു തീരുമാനം.


ALSO READ: ഖത്തര്‍ ലോകകപ്പിന്റെ സംഘാടനത്തെ പ്രശംസിച്ച്‌ ഋഷി സുനക് ; വിമർശിച്ച് സോഷ്യൽ മീഡിയ


18 മാസങ്ങൾക്ക് മുമ്പ് അപ്രത്രീക്ഷിതമായി ആണ് അധ്യാപകനായിരുന്ന പെഡ്രോ കാസിലോ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അതിന് ശേഷം മൂന്ന് തവണ പെഡ്രോ കാസിലോയെ കുറ്റവിചാരണ നടത്തി പുറത്താക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പ്രസിഡെന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് കാസിലോയെ പൊലീസ് അറസ്റ്റ് ചെയ്തു. 


പെഡ്രോ കാസിലോയെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ദിന ബൊലുയർട്ടെ   പ്രസിഡന്റായി ചുമതലയേറ്റു. ജൂലൈ 2026 വരെ ദിന ബൊലുയർട്ടെ   ഈ സ്ഥാനത്ത് തുടരും. 2016 ന് ശേഷം പെറു പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന ആറാമത്തെ പ്രസിടെന്റാണ്  ദിന ബൊലുയർട്ടെ  . 2020 അഞ്ചു ദിവസങ്ങൾക്കിടയിൽ മാത്രം പെറുവിൽ മൂന്ന് പ്രസിഡന്റുമാർ  ചുമതലയേറ്റിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.