ഖത്തര്‍ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്- സെനഗാള്‍ മത്സരത്തിന്റെ അടുത്ത ദിവസങ്ങളിലാണ് ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഖത്തറിനെ അഭിനന്ദിച്ചത്.
'അവിശ്വസനീയമായ ഈ സംഘാടനത്തിന് ഖത്തറിന് അഭിനന്ദനങ്ങള്‍. ഗ്രൂപ്പ് റൗണ്ടിലെ മത്സരങ്ങള്‍ എക്കാലത്തെയും മികച്ചതായി ഓര്‍മിക്കപ്പെടും' -ഋഷി സുനക് പറഞ്ഞു.
അവിശ്വസനീയമായ തരത്തിലുള്ള ലോകകപ്പ് ആതിഥ്യത്തിന് ഖത്തറിന് അഭിനന്ദനങ്ങൾ എന്നാണ് സുനക് ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച ഗ്രൂപ്പ് ഘട്ട മത്സരങ്ങളായി ഇത്തവണത്തേത് അനുസ്മരിക്കപ്പെടുമെന്ന് കുറിച്ച ഋഷി സുനക് ഇംഗ്ലീഷ് ടീമിന് ആശംസയും നേർന്നു. സ്വപ്‌നങ്ങൾക്ക് ജീവൻ നൽകൂവെന്നാണ് ഇംഗ്ലീഷ് ടീമിനെ ടാഗ് ചെയ്ത് സുനക് ആശംസയറിയിച്ചത്.
Hats off to Qatar for hosting an incredible World Cup so far.
The group stages will be remembered as one of the all-time greats.
Come on @England keep the dream alive #FIFAWorldCup #ENGSEN
— Rishi Sunak (@RishiSunak) December 4, 2022
എന്നാൽ, ട്വീറ്റിനു പിന്നാലെ ഒരു വിഭാഗത്തിൽനിന്ന് വലിയ തോതിൽ വിമർശവും ഉയർന്നു. ഏതു ലോകകപ്പ് കണ്ടിട്ടാണ് ഈ പറയുന്നതെന്നായിരുന്നു ട്വിറ്ററിൽ ഒരാളുടെ പ്രതികരണം. കുടിയേറ്റ തൊഴിലാളികളുടെ പീഡനം, എൽ.ജി.ബി.ടി വിരുദ്ധത തുടങ്ങിയ വിഷയങ്ങൾ ആരോപിച്ചും ട്വീറ്റിനെതിരെ വിമർശനമുയർന്നു. എന്നാൽ, സുനകിനെ പിന്തുണച്ചും ഖത്തറിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...