ലിസ്ബന്‍: സാധാരണക്കാരെ പോലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂവില്‍ നില്‍ക്കുന്ന പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് മാര്‍സെലോ റെബെലോയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഐപിയായ ഒരാള്‍ മണിക്കൂറുകളോളം സൂപ്പര്‍മാര്‍ക്കറ്റിലെ ക്യൂവില്‍ കാത്തുനില്‍ക്കുന്നത് വളരെ അപൂര്‍വമായ ഒരു കാഴ്ചയാണ്. മറ്റ് രാഷ്ട്രതലവന്മാര്‍ മാര്‍സെലോ മാതൃകയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായം. 



സില്‍ക്ക് സ്മിതയുമായി അസാധ്യ രൂപസാദൃശ്യം, വൈറലായി ടിക് ടോക് താരം


കൊറോണ വൈറസ് വ്യാപന൦ കുറച്ചെങ്കിലും തടയാന്‍ കഴിഞ്ഞ യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗലും ഉണ്ട്. 1,218 പേരാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പോര്‍ച്ചുഗലില്‍ മരിച്ചത്. 


29,000 കേസുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ പോര്‍ച്ചുഗല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നു.