മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കഥ!
പ്രസവ ശേഷം ആരോഗ്യസ്ഥിതി മോശമായ മനുഷ്യ-പന്നിക്കുഞ്ഞ് മരിച്ചെന്നും ഇതിനിടെ വാര്‍ത്ത പടര്‍ന്നു.
മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന് വീണ ഒരു വിചിത്രജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.
പ്രസവ ശേഷം ആരോഗ്യസ്ഥിതി മോശമായ മനുഷ്യ-പന്നിക്കുഞ്ഞ് മരിച്ചെന്നും ഇതിനിടെ വാര്‍ത്ത പടര്‍ന്നു. ഈ അത്ഭുത ജീവിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലോകാവസാനം വരെ പലരും ഉറപ്പിച്ചു.
ലൈറ മഗനുകോ എന്ന ഇറ്റാലിയന്‍ ശില്പിയുടെ കരവിരുതാണ് സമൂഹ മാധ്യമങ്ങളില്‍ ഇത്രയും ചിന്താകുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചത്. ഇവയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ട് ഈ വിചിത്ര ജീവിയുടെ ചിത്രങ്ങളും ലൈറ തന്‍റെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു.
ശില്പത്തിന് തൊഴുത്തിന്‍റെ പശ്ചാത്തലവും അമ്മ പന്നിയുടെ സാന്നിധ്യവും കൂടി കൃത്രിമമായി നല്‍കിയതോടെ മനുഷ്യ-പന്നി സത്യമാണെന്ന് ആളുകള്‍ വിശ്വസിച്ചു. ഇതിനു മുന്‍പും ഇത്തരം ശില്പങ്ങള്‍ നിര്‍മ്മിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ലൈറ.
സ്ത്രീയോട് സാദൃശ്യമുള്ള എലിയായിരുന്നു ഇതിനു മുന്‍പ് ലൈറയുടെതായി പുറത്തുവന്ന കരവിരുത്. സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് ലൈറ ജീവനുള്ള ശില്പങ്ങള്‍ നിര്‍മ്മിക്കാറുള്ളത്.