വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതാദ്യമായാണ് ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്വാഡ് രാജ്യങ്ങളുടെ യോഗത്തിനും, ബൈഡനുമായി (Joe Biden) കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടി സെപ്റ്റംബർ 23നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തിയത്. കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്താൻ വിഷയം പ്രധാന ചർച്ചയാകുമെന്നാണ് വിലയിരുത്തുന്നത്.


Also Read: PM Modi US Visit : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വാഷിംങ്ടണില്‍ എത്തി


ജോ ബൈഡൻ പ്രസിഡന്റായ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയെ കാണുന്നതെങ്കിലും ഇരുവരും കുറഞ്ഞത് മൂന്ന് തവണ വെർച്വൽ മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്. മാർച്ചിലെ ക്വാഡ് ഉച്ചകോടിയിലും ഏപ്രിലിൽ കാലാവസ്ഥാ മാറ്റ ഉച്ചകോടിയിലും ജൂണിൽ ജി -7 ഉച്ചകോടിയിലും ഇരു നേതാക്കളും പങ്കെടുത്തു. കൂടാതെ 2020 നവംബറിൽ ബൈഡൻ (Joe Biden) അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇരു നേതാക്കളും തമ്മിൽ ഒരു ഫോൺ സംഭാഷണം നടന്നു.


ഇതിനിടയിൽ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കമലയുടെ സ്ഥാനലബ്ദി ലോകത്തിന് തന്നെ പ്രചോദനമായ ഒന്നാണെന്നും ബൈഡൻ-ഹാരിസ് ഭരണ നേതൃത്വത്തിൽ യുഎസ് പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 


Also Read: PM Modi US Visit: US സന്ദർശനം ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും, PM Modi


ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നിന്നാൽ ലോകത്ത് ഗഹനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കമല ഹാരിസം അറിയിച്ചു. കൂടാതെ അമേരിക്കൻ പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും ഒപ്പം അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് സമ്മേളനം (Quad Summit) ഫലവത്താക്കാൻ സഹായിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി. 


മോദിയും ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും നാലു രാജ്യങ്ങളുടെ പ്രതിനിധികൾ തമ്മിലുള്ള ക്വാഡ് ഉച്ചകോടി വൈറ്റ് ഹൗസിൽ നടക്കുക. മോദിയോടൊപ്പം ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരും ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും. 


Also Read: Horoscope 24 September 2021: ഇന്ന് തൊഴിലവസരങ്ങൾ ലഭിക്കും, ഈ രാശിക്കാർക്ക് പ്രശംസ ലഭിക്കും 


നാലു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും എൻഎസ്എമാരും കൂടിക്കാഴ്ചയുടെ ഭാഗമാകും. ഈ യോഗത്തിൽ, നാല് നേതാക്കളും മാർച്ചിൽ നടന്ന വെർച്വൽ ഉച്ചകോടിയുടെ ഫലവും ഇന്തോ-പസഫിക് മേഖലയുടെ ഭാവി സംബന്ധിച്ച പൊതു തന്ത്രവും ചർച്ച ചെയ്യും. 


നേരത്തെ മാർച്ച് 12 ന് ക്വാഡിന്റെ ഒരു വെർച്വൽ മീറ്റിംഗ് ഉണ്ടായിരുന്നു. ആ യോഗത്തിൽ തീരുമാനിച്ച അജണ്ട ഈ യോഗത്തിൽ ചർച്ച ചെയ്യും. ഇതിനുപുറമെ, കൊറോണ പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ, സൈബർ ഇടം, ഇന്തോ-പസഫിക് മേഖല സ്വതന്ത്രമാക്കൽ തുടങ്ങിയ വിഷയങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാർച്ച് 12 ന് നടന്ന വെർച്വൽ മീറ്റിംഗിൽ, കൊറോണ വാക്സിൻ നിർമ്മിക്കുന്നതിനായി നാല് രാജ്യങ്ങളും തങ്ങളുടെ വിഭവങ്ങൾ പങ്കിടാൻ സമ്മതിച്ചിരുന്നു.


ക്വാഡ് അല്ലെങ്കിൽ Quadrilateral Security Dialogue നാല് രാജ്യങ്ങളുടെ കൂട്ടായ്മയാണ്.  ഇതിൽ അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നിവ ഉൾപ്പെടുന്നു. 2007 ൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയാണ് ക്വാഡ്സ് എന്ന ആശയം നൽകിയത്. തുടക്കത്തിൽ, ചൈനയുടെ സമ്മർദ്ദം കാരണം ഓസ്ട്രേലിയ ഗ്രൂപ്പിൽ നിന്ന് വിട്ടുനിന്നു. ഒടുവിൽ 2017 നവംബറിൽ നാല് രാജ്യങ്ങളുടെയും ക്വാഡ് ഗ്രൂപ്പ് രൂപീകരിച്ചു. ഇന്തോ-പസഫിക് സമുദ്രപാതകളിൽ ഏതെങ്കിലും രാജ്യത്തിന്റെ പ്രത്യേകിച്ച് ചൈനയുടെ ആധിപത്യം അവസാനിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.