PM Modi US Visit : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വാഷിംങ്ടണില്‍ എത്തി

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് ഈ മൂന്ന് ദിന സന്ദർശനത്തിന്റെ പ്രധാന അജണ്ട. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 09:57 AM IST
  • മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന യുഎസ്‌ സന്ദർശനത്തിനായി ആണ് പ്രധാനമന്ത്രി അമേരിക്കയിലെത്തിയിരിക്കുന്നത്.
  • ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുകഎന്നതാണ് ഈ മൂന്ന് ദിന സന്ദർശനത്തിന്റെ പ്രധാന അജണ്ട.
  • ഉച്ചകോടിയിൽ ഇന്ത്യയെ കൂടാതെ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നെ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
  • മൂന്ന് ദിന സന്ദർശനത്തിന് അമേരിക്കയിൽ എത്തിയിട്ടുള്ള പ്രധാനമന്ത്രി ഐക്യ രാഷ്ട്ര സഭയുടെ ജനെറൽ അസ്സെംബ്ളിയെയും അഭിസംബോധന ചെയ്ത് സംസാരിക്കും.
PM Modi US Visit : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വാഷിംങ്ടണില്‍ എത്തി

New Delhi: പ്രധാന മന്ത്രി നരേന്ദ്ര മോദി (Prime Minister Modi) അമേരിക്കൻ (America) സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയുടെ തലസ്ഥാനമായ വാഷിംങ്ടണിലെത്തി (Washington). മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന യുഎസ്‌ സന്ദർശനത്തിനായി ആണ് പ്രധാനമന്ത്രി അമേരിക്കയിലെത്തിയിരിക്കുന്നത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുകഎന്നതാണ് ഈ മൂന്ന് ദിന സന്ദർശനത്തിന്റെ പ്രധാന അജണ്ട. ഉച്ചകോടിയിൽ ഇന്ത്യയെ കൂടാതെ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നെ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

മൂന്ന് ദിന സന്ദർശനത്തിന് അമേരിക്കയിൽ എത്തിയിട്ടുള്ള പ്രധാനമന്ത്രി ഐക്യ രാഷ്ട്ര സഭയുടെ ജനെറൽ അസ്സെംബ്ളിയെയും അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ന് രാവിലെയോടെ വാഷിങ്ടണിൽ എത്തിയ പ്രധാനമന്ത്രിയെ വളരെ ആവേശത്തോടെയാണ് അമേരിക്കയിലുള്ള ഇന്ത്യക്കാർ സ്വാഗതം ചെയ്തത്. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതിയായ തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്.

ALSO READ: PM Modi US Visit: US സന്ദർശനം ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും, PM Modi

അമേരിക്കയുമായുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായിരിക്കും തന്‍റെ ഈ മൂന്ന് ദിന സന്ദര്‍ശനമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പറഞ്ഞിരുന്നു. അമേരിക്കന്‍   പ്രസിഡന്‍റ്  ജോ ബൈഡൻ ( (Joe Biden)) , വൈസ് പ്രസിഡന്‍റ് കമല ഹാരിസ്  (Kamala Harris)എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. 

ALSO READ: PM Modi US Visit: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച 24നാണ് നടക്കുക.   അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവും പ്രധാന ചർച്ചയാകുമെന്നാണ്  റിപ്പോര്‍റ്റുകൾ സൂചിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (External Affairs Minister S Jaishankar), ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ  (NSA Ajit Doval) എന്നിവരുൾപ്പെടെയുള്ള ഉന്നത സംഘവും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ട്.

ALSO READ: PM Modi നാളെ അമേരിക്കയിലേക്ക്; കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും

'സന്ദര്‍ശനവേളയില്‍ പ്രാദേശിക ആഗോള  വിഷയങ്ങളിൽ ഇന്ത്യയും അമേരിക്കയും  അഭിപ്രായങ്ങൾ കൈമാറും.  പ്രധാനപ്പെട്ട ആഗോള പ്രശ്നങ്ങളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള അവസരമാണ്,  ജപ്പാനും ഓസ്‌ട്രേലിയയുമായുള്ള ബന്ധം ദൃഡമാക്കുന്നതിനും ഈ സന്ദര്‍ശനം   ഇന്ത്യയെ സഹായിക്കും', പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ്  പ്രധാനമന്ത്രി (PM Modi) പറഞ്ഞിരുന്നു.

ജോ ബൈഡന്‍റെ  നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. പുതിയ പ്രസിഡന്‍റുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ആദ്യ കൂടിക്കാഴ്ച  ലോകം ഉറ്റുനോക്കുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News