കൊ​ളം​ബോ: ഒരു ദിവസത്തെ സ​ന്ദ​ര്‍​ശ​ന​ത്തിനായി ശ്രീല​ങ്ക​യിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേവാലയം സന്ദര്‍ശിക്കുകയും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

11 ഇന്ത്യക്കാരടക്കം 250 ലേ​റെ​പ്പേ​രുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് ശേഷം ശ്രീല​ങ്ക​യി​ലെത്തുന്ന ആദ്യ വിദേശ നേതാവാണ് നരേന്ദ്രമോദി. 
 
മാ​ല​ദ്വീ​പ് സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹം ശ്രീല​ങ്ക​യി​ലെ​ത്തി​യ​ത്.​ കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ശ്രീല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി റി​നി​ല്‍ വി​ക്ര​മ​സിം​ഗ നരേന്ദ്രമോ​ദി​യെ സ്വീ​ക​രി​ച്ചു. 


ശ്രീലങ്കയില്‍ ഇത് മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണ്. 2015ലും 2017ലും അദ്ദേഹം ശ്രീലങ്കയിലെത്തിയിരുന്നു.