നൈജീരിയയിൽ സീരിയൽ കില്ലർ അറസ്റ്റിൽ. രണ്ട് വർഷത്തിനിടെ സ്വന്തം ഭാര്യ ഉൾപ്പെടെ 42 സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കോളിൻസ് ജുമൈസി ഖലുഷ എന്നയാളാണ് നെയ്റോബി പോലീസിന്റെ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള ഉപയോ​ഗശൂന്യമായ ക്വാറിയിലാണ് ഇയാൾ മൃതദേഹങ്ങൾ ഉപേക്ഷിച്ചിരുന്നത്. ഇയാളുടെ ഭാര്യയുടേത് ഉൾപ്പെടെ എല്ലാ സ്ത്രീകളുടെയും മൃതദേഹം ക്വാറിയിൽ ഉപേക്ഷിച്ചതായാണ് ഇയാൾ കുറ്റസമ്മതം നടത്തിയതെന്നാണ് റിപ്പോർട്ട്.


കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. നിരവധി തവണ ഖലുഷയ്ക്ക് പണം കൈമാറിയതിന്റെ രേഖകൾ കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചു.


ALSO READ: പതിമൂന്ന് കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയിൽ


ഇതിൽ സംശയം തോന്നിയ പോലീസ് ഖലുഷയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലാപതക വിവരം പുറത്ത് വന്നത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇവരെ കൊലപ്പെടുത്തിയെന്നും ക്വാറിയിൽ ഉപേക്ഷിച്ചെന്നും വ്യക്തമായതോടെ പോലീസ് തിരച്ചിൽ നടത്തി.


ക്വാറിയിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. പല മൃതദേഹങ്ങളും അഴുകിയ നിലയിലായിരുന്നു. തങ്ങൾ ഒരു സൈക്കോ കില്ലറെ അറസ്റ്റ് ചെയ്തുവെന്നും ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഇതെന്നുമാണ് സംഭവത്തിന് ശേഷം പോലീസ് പ്രതികരിച്ചത്.


ഇതേ തുടർന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഈ രാജ്യത്ത് സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന ചോദ്യം ഉന്നയിച്ച് നിരവധി സംഘടനകൾ പ്രതിഷേധ റാലികളും മാർച്ചുകളും നടത്തി. ഇത്രയും കൊലപാതകങ്ങൾ ഇത്ര വർഷമായിട്ടും പോലീസ് എന്തുകൊണ്ട് അറിഞ്ഞില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.