Arvind Kejriwal: മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 14ന് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നില്ല. സിബിഐയിൽ നിന്നും കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2024, 11:12 AM IST
  • മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.
  • ഓ​ഗസ്റ്റ് 14ന് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നില്ല.
Arvind Kejriwal: മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 14ന് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നില്ല. സിബിഐയിൽ നിന്നും കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. 

മാര്‍ച്ച് 21ന് കേസിൽ ഇഡി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 21 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യ കാലാവധി അവസാനിച്ച ശേഷം ജൂൺ 2ന് വീണ്ടും ജയിലിലേക്ക് മടങ്ങി.

Trending News