ലൈംഗിക സുഖം ലഭിക്കുന്നത് ദൈവം നൽകുന്ന വരദാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ആ വരദാനം ക്ഷമയോടും അച്ചടക്കത്തോടുമാണ് സ്വീകരിക്കേണ്ടതെന്ന് വത്തിക്കാനിലെ തന്റെ പ്രസംഗത്തിൽ മാർപാപ്പ അറിയിച്ചു. അതേസമയം പോൺഗ്രാഫിയ്ക്കെതിരെ (അശ്ലീലത) മാർപാപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത്തരിത്തിലുള്ള പ്രവണ ബന്ധങ്ങളിൽ അസംതൃപ്തിക്ക് വഴിവെക്കുമെന്നും അത് ആസക്തിയിലേക്ക് നയിക്കുമെന്നും മാർപാപ്പ തന്റെ വത്തിക്കാനിലെ പ്രസംഗത്തിൽ പറഞ്ഞു,


COMMERCIAL BREAK
SCROLL TO CONTINUE READING

കാമം ആളുകൾ തമ്മിലുള്ള ബന്ധത്തെ തകർക്കുന്നു, ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ ദിവസവും കേൾക്കുന്ന വാർത്തകൾ മതി. ഏറ്റവും നല്ല രീതിയിൽ തുടങ്ങുന്ന ബന്ധങ്ങൾ പിന്നീട് അത് ഏറ്റവും മലിനമായി മാറിയെന്ന് ആഗോള കാത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. കാമം കൊള്ളയടിക്കാനും സ്വന്തം സന്തോഷത്തിന് മാത്രം പ്രധാന്യം നൽകാനും ബന്ധങ്ങളെ വിരസമായി കാണാനുമുള്ള ഒരു ഉപാധിയാണന്ന് മാർപാപ്പ പറഞ്ഞു.


ALSO READ : Thaina Fields Death: പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വിവാദ വെളിപ്പെടുത്തലിന് ശേഷം!


ഇതാദ്യമല്ല മനുഷ്യന്റെ ലൈംഗിക ജീവതത്തിലെ അച്ചടക്കത്തെയും അശ്ലീലതയുടെ പ്രശ്നങ്ങളെ കുറിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗത്തിൽ പറയുന്നത്. നേരത്തെ അച്ചന്മാർക്കും കന്യാസ്ത്രീകൾക്കുമിടയിൽ വ്യാപകമായി അശ്ലീല വീഡിയോ കാണുന്നവരുണ്ടെന്ന് അറിയിച്ചുകൊണ്ട് മാർപാപ്പ വാത്തിക്കാനിൽ പ്രസംഗിച്ചിരുന്നു. അവരുടെ ഫോണുകളിൽ നിന്നും അത്തരത്തിൽ പ്രലോഭിപ്പിക്കുന്നവ നീക്കം ചെയ്യണമെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക വേഴ്ചയ്ക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെയും കത്തോലിക്ക സഭയുടെ തലവൻ അന്ന് അഞ്ഞിടിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.