വത്തിക്കാൻ സിറ്റി: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്തുമസ് ആഘോഷം. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷ ദിനത്തിൽ വിവിധ ദേവാലയങ്ങളിൽ പാതിര കുർബാന നടന്നു. ക്രിസ്മസ് ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ യുദ്ധ ഇരകൾക്കായി പ്രാർത്ഥിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ വേദന പങ്കുവെച്ചുകൊണ്ടായിരുന്നു മാർപ്പാപ്പയുടെ ക്രിസ്മസ് സന്ദേശം. യേശു ജനിച്ച മണ്ണിൽ സമാധാന സന്ദേശം മരിച്ചെന്ന് മാർപ്പാപ്പ പറഞ്ഞു. യുദ്ധത്തിന്റെ വ്യർഥമായ യുക്തിയിൽ സമാധാനം നിരസിക്കപ്പെട്ടു. യുദ്ധത്തിന്റെ യാതനകൾ അനുഭവിക്കുന്നവർക്കു വേണ്ടി, ദുരിതവും പട്ടിണിയും അടിമത്തവും നേരിടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും പലസ്തീനും ഇസ്രയേലും യുക്രൈനും ചിന്തകളിലുണ്ടെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. 


ALSO READ: പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്; മുഖ്യമന്ത്രി പിണറായി വിജയൻ


വിശ്വാസികൾ അമിതമായ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടു. ഒന്നും പാഴാക്കാതെ എല്ലാം പങ്കുവെച്ചുകൊണ്ടാകണം തിരുപ്പിറവി ആഘോഷം. സമാധാനത്തിന്റെ രാജകുമാരന് യുദ്ധം വീണ്ടും പാര്‍പ്പിടം നിഷേധിക്കുകയാണെന്ന് പറഞ്ഞ മാർപ്പാപ്പ ക്രിസ്തു അനീതിയെ നേരിട്ടത് ശക്തി കൊണ്ടല്ല, സ്‌നേഹം കൊണ്ടാണെന്നും ക്രിസ്മസ് ​ദിന സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.