Earthquake In Turkey: തുർക്കിയിൽ ഭൂചലനം: 5 മരണം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്
Earthquake Reported In Turkey: ഭൂകമ്പത്തെ തുടർന്ന് തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ഭൂചലനം തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഉണ്ടായത്
ഇസ്താൻബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്‌തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. 5 പേർ മരണമടഞ്ഞു. 15 പേരിലധികം മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയാതായിട്ടാണ് റിപ്പോർട്ട്. ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായാതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവെ (USGC) അറിയിച്ചു.
Also Read: Spy Baloon: രണ്ട് ബസുകളുടെ വലുപ്പം, ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ചിട്ടു
ഭൂകമ്പത്തെ തുടർന്ന് തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ഭൂചലനം തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഉണ്ടായത്. തുര്‍ക്കിയുടെ പ്രധാന വ്യവസായ-ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് സിറിയന്‍ അതിര്‍ത്തിയിലുള്ള ഈ ഗാസിയന്‍തേപ്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനമുണ്ടായത്.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
നിരവധി കെട്ടിടങ്ങൾ തകർന്ന് വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. അയൽരാജ്യങ്ങളായ ലെബനോനിനും സിറിയയിലും സൈപ്രസിലും പ്രകമ്പനങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുര്‍ക്കി ലോകത്തെ ഏറ്റവും സജീവമായ ഭൂചലന മേഖലയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...