Spy Baloon: രണ്ട് ബസുകളുടെ വലുപ്പം, ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ചിട്ടു

ചൈനയുടെ യുഎസ് വ്യോമാതിർത്തിയിലെ നുഴഞ്ഞുകയറ്റത്തിനെതിരെ പ്രതിഷേധ സൂചകമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ  തന്റെ ബെയ്ജിംഗ് സന്ദർശനം റദ്ദാക്കി

Written by - Zee Malayalam News Desk | Last Updated : Feb 5, 2023, 08:25 AM IST
  • മൂന്ന് ബസുകളുടെ വലുപ്പമുള്ള ബലൂൺ അമേരിക്കൻ എയർ സ്പെയ്സുകളിൽ നിരീക്ഷിച്ച് വരികയായിരുന്നു
  • വെടിവെച്ചിട്ട ബലൂണിൻറെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
  • യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ തന്റെ ബെയ്ജിംഗ് സന്ദർശനം റദ്ദാക്കി
Spy Baloon: രണ്ട് ബസുകളുടെ വലുപ്പം, ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ചിട്ടു

വാഷിംഗ്ടൺ: കരോലിന തീരത്ത് ഒരു ചൈനീസ് ചാര ബലൂൺ ശനിയാഴ്ച യുഎസ് സൈന്യം വെടിവെച്ചിട്ടു. അമേരിക്കയുടെ കിഴക്കൻ തീരത്താണ് യുദ്ധ വിമാനങ്ങൾ ബലൂൺ വെടിവെച്ചിട്ടത്. മൂന്ന് ബസുകളുടെ വലുപ്പമുള്ള ബലൂൺ അമേരിക്കൻ എയർ സ്പെയ്സുകളിൽ നിരീക്ഷിച്ച് വരികയായിരുന്നെന്ന് വെള്ളിയാഴ്ട പെൻറഗൺ വാർത്താ കുറിപ്പിൽ പറഞ്ഞു. ബലൂണിൽ വിവിധ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. വെടിവെച്ചിട്ട ബലൂണിൻറെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം  ചൈനയുടെ യുഎസ് വ്യോമാതിർത്തിയിലെ നുഴഞ്ഞുകയറ്റത്തിനെതിരെ പ്രതിഷേധ സൂചകമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ  തന്റെ ബെയ്ജിംഗ് സന്ദർശനം റദ്ദാക്കി. അതേസമയം കാലാവസ്ഥ പര്യവേഷണവും മറ്റ് ആവശ്യങ്ങൾക്കുമായുള്ളതാണ് ബലൂണെന്നാണ് ചൈനയുടെ വാദം. തങ്ങൾ വ്യോമാതിർ ലംഘിച്ചിട്ടില്ലെന്നും കാറ്റിൽ ദിശ തെറ്റിയതാകാമെന്നുമാണ് ചൈന പറയുന്നത്.

അതേസമയം ആളുകൾക്ക് ഇത് സംബന്ധിച്ച് മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് വൈറ്റ് ഹൗസും പെന്റഗണും പറഞ്ഞു.ലാറ്റിൻ അമേരിക്കൻ തീരങ്ങൾ വഴി മറ്റൊരു നിരീക്ഷണ ബലൂണും ചൈന പറത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. കരോലിനയിൽ വെടിവെച്ചിട്ട ബലൂൺ ജനുവരി 28-നാണ് രാജ്യത്ത് പ്രവേശിക്കുന്നത്. തുടർന്ന് ഇത് വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News