കൊറോണ കൊട്ടാരത്തിലും; ചാള്‍സ് രാജകുമാരന് വൈറസ് സ്ഥിരീകരിച്ചു!
71കാരനായ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ക്ലാരന്‍സ് ഹൗസ്. ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും അദ്ദേഹം ആരോഗ്യവാനായിരുന്നു. -ക്ലാരന്‍സ് ഹൗസ് അറിയിച്ചു.
71കാരനായ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ക്ലാരന്‍സ് ഹൗസ്. ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും അദ്ദേഹം ആരോഗ്യവാനായിരുന്നു. -ക്ലാരന്‍സ് ഹൗസ് അറിയിച്ചു.
ഞായറാഴ്ചയാണ് ചാള്‍സ് രാജകുമാരനില്‍ കൊറോണ വൈറസ് രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടത്. തുടര്‍ന്ന് തിങ്കളാഴ്ചയാണ് പരിശോധന നടത്തിയത്. ചൊവാഴ്ച പുറത്ത് വന്ന പരിശോധന ഫലത്തിലാണ് രാജകുമാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
അതേസമയം, ചാള്‍സ് രാജകുമാരന് മറ്റ് രോഗങ്ങള്‍ ഒന്നും തന്നെയില്ല. സ്കോട്ട്ലാന്‍ഡ് കൊട്ടാരത്തില്‍ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ് ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും. കാമിലയുടെ പരിശോധന ഫലം നെഗറ്റീവാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കൊട്ടാരത്തില്‍ തന്നെ 'work from home' ചെയ്യുകയായിരുന്നു. സര്‍ക്കാരിന്‍റെയും ആരോഗ്യ അധികൃതരുടെയും നേതൃത്വത്തിലാണ് ഇരുവരും ഐസൊലേഷനില്‍ തുടരുന്നത്.
ആബർഡീൻഷെയറിലെ എൻഎച്ച്‌എസ് ആണ് പരിശോധനകൾക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പൊതുപരിപാടികളില്‍ രാജകുമാരന്‍ പങ്കെടുത്തിരുന്നു. അതിനാല്‍ ആരില്‍ നിന്നാണ് ചാള്‍സ് രാജകുമാരനു വൈറസ് പടര്‍ന്നതെന്ന് വ്യക്തമല്ല.
മാർച്ച് 12 ന് ലണ്ടനിലെ മാൻഷൻ ഹൗസില്‍ നടന്ന ഓസ്ട്രേലിയൻ ബുഷ്ഫയർ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന സ്വീകരണത്തിലും അത്താഴ വിരുന്നിലുമാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്.
അന്ന് രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന നിക്ഷേപ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാല്‍, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് അദ്ദേഹം ചടങ്ങുകളില്‍ പങ്കെടുത്തത്.